KeralaLatest NewsNews

കെ.എസ്.ആർ.ടി.സി ബസ് ഗട്ടറിൽ ചാടി: തുറന്നു കിടന്ന പിൻവാതിലിലൂടെ പുറത്തേക്കു തെറിച്ചുവീണ വീട്ടമ്മയ്ക്കു ഗുരുതര പരുക്ക്

നെടുങ്കണ്ടം: ഗട്ടറിൽ ചാടിയ കെ.എസ്.ആർ.ടി.സി ബസിന്റെ തുറന്നു കിടന്ന പിൻവാതിലിലൂടെ പുറത്തേക്കു തെറിച്ചുവീണ വീട്ടമ്മയ്ക്കു ഗുരുതരമായി പരുക്കേറ്റു. നെടുങ്കണ്ടം ഇടക്കുഴിയിൽ രാധാമണി (59) ആണ് ബസില്‍ നിന്നും പുറത്തേക്ക് വീണത്.

ഇവര്‍ തലച്ചോറിനും തലയോട്ടിക്കും ക്ഷതമേറ്റ് അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.

മുൻവശത്തെ വാതിലിലൂടെ കയറിയ രാധാമണി സീറ്റ് ഒഴിവില്ലാത്തതിനാൽ പിൻവശത്തെ വാതിലിനു സമീപമുള്ള ഒഴിഞ്ഞുകിടന്ന സീറ്റിലേക്കു നടക്കുന്നതിനിടെ ബസ് മുന്നോട്ടെടുക്കുകയായിരുന്നു.

ബസ് ഗട്ടറിൽ ചാടിയതോടെ കമ്പിയിലെ പിടിത്തംവിട്ട് രാധാമണി പിൻവാതിലിന്റെ അടുത്തേക്കു വീണു. യാത്രക്കാരി വീണതറിയാതെ ബസ് 100 മീറ്ററോളം മുന്നോട്ടു പോയി. മറ്റു യാത്രക്കാർ ബഹളംവച്ചതോടെയാണു ബസ് നിർത്തിയത്. കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ രാധാമണിയെ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയയാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button