ErnakulamLatest NewsKeralaNattuvarthaNews

വീട്ടുജോലിയ്‌ക്കെന്ന പേരിൽ വ്യാജ യാത്രാ രേഖകള്‍ നിര്‍മ്മിച്ച് യുവതികളെ വിദേശത്തേയ്ക്ക് കടത്താന്‍ ശ്രമം: ഏജന്റ് പിടിയിൽ

കൊച്ചി: വീട്ടുജോലിയ്‌ക്കെന്ന പേരിൽ വ്യാജ യാത്രാ രേഖകള്‍ നിര്‍മ്മിച്ച് യുവതികളെ വിദേശത്തേയ്ക്ക് കടത്താന്‍ ശ്രമിച്ച കേസില്‍ ഏജന്റ് അറസ്റ്റില്‍. തമിഴ്‌നാട് തിരുവില്വാമല ചെങ്ങം സ്വദേശി ഫസലുള്ള (53) ആണ് പിടിയിലായത്. വ്യാജ യാത്രാ രേഖകളുമായി കുവൈത്തിലേക്ക് പോകാന്‍ എത്തിയ തമിഴ്‌നാട്, ആന്ധ്ര സ്വദേശിനികളായ ഏഴ് പേരെ ജൂണ്‍ 15 ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വെച്ച് പിടികൂടിയിരുന്നു.

സാമ്പത്തികമായും, വിദ്യാഭ്യാസപരമായും പിന്നാക്കം നില്‍ക്കുന്ന യുവതികളെ കണ്ടെത്തി വിദേശത്തേക്ക് കടത്താന്‍ യാത്രാ രേഖകള്‍ തയ്യാറാക്കി നല്‍കുന്നത് ഫസലുള്ളയാണെന്ന് പോലീസ് പറഞ്ഞു. വീട്ടുജോലിയ്‌ക്കെന്ന വ്യാജേനയാണ് ഫസൽ യുവതികളെ സമീപിക്കുന്നതെന്നും ടൂറിസ്റ്റ് വിസയാണ് യാത്രക്കാര്‍ക്ക് പ്രതി നല്‍കിയതെന്നും പോലീസ് പറയുന്നു.

മൂന്നാറിൽ സമഗ്ര മാലിന്യ പരിപാലനം: വിപുലമായ  ക്യാമ്പെയ്‌നുമായി ഹരിതകേരളം മിഷനും പഞ്ചായത്തും

യുവതികള്‍ക്ക് നല്‍കിയ റിട്ടണ്‍ ടിക്കറ്റ് വ്യാജമായിരുന്നുവെന്നും പാസ്‌പോര്‍ട്ടില്‍ പ്രതി കൃത്രിമം നടത്തിയിരുന്നുവെന്നും പോലീസ് വ്യക്തമാക്കി. യുവതികളെ വിദേശത്തെത്തിച്ച് ഏജന്റിന് നല്‍കുകയായിരുന്നു ഫസല്‍ ഉള്‍പ്പെടുന്ന സംഘത്തിന്റെ ലക്ഷ്യം. എറണാകുളം റൂറല്‍ ക്രൈംബ്രാഞ്ചാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

തമിഴ്‌നാട്ടിലെ ഉള്‍ഗ്രാമത്തിൽ താമസിക്കുന്ന ഫസലുള്ള യുവതികളെ ഇവിടെ എത്തിച്ച ശേഷം വിമനാത്താവളത്തിലും മറ്റും പറയേണ്ട കാര്യങ്ങള്‍ പഠിപ്പിച്ചാണ് കൊണ്ടുവരുന്നത്. ഇത്തരത്തില്‍ നിരവധി യുവതികള്‍ ഇയാളുടെ ചതിയില്‍പ്പെട്ട് വിദേശത്തെത്തിയതായാണ് ലഭ്യമായ വിവരം. തമിഴ്‌നാട് പോലീസിന്റെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button