അഹമ്മദാബാദ്: ഗുജറാത്തില്‍ വന്ദേഭാരത് തീവണ്ടിയില്‍ യാത്ര ചെയ്ത് അസദുദ്ദീന്‍ ഒവൈസിയും പാര്‍ട്ടി പ്രവര്‍ത്തകരും. പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കാനാണ് ഒവൈസിയും പാര്‍ട്ടി നേതാക്കളും അഹമ്മദാബാദില്‍ നിന്ന് സൂററ്റ് വരെ വന്ദേഭാരത് എക്സ്പ്രസ് തീവണ്ടിയില്‍ കയറിയത്. എന്നാല്‍ ട്രെയിനിന് നേരെ അജ്ഞാതര്‍ കല്ലെറിഞ്ഞുവെന്ന ആരോപണവുമായി എഐഎംഐഎം നേതാക്കള്‍ രംഗത്തെത്തി.
Read Also: ഇതുവരെ അനുവദിച്ചത് ഒരു ലക്ഷത്തിലേറെ ഗോൾഡൻ വിസ: കണക്കുകൾ പുറത്തുവിട്ട് യുഎഇ
ട്രെയിനിന്റെ വിന്‍ഡോ ഗ്ലാസില്‍ പൊട്ടല്‍ ഉണ്ടായതിന്റെ ചിത്രങ്ങളും പാര്‍ട്ടി വൃത്തങ്ങള്‍ പുറത്തുവിട്ടു. ഒവൈസി സഞ്ചരിച്ച കംപാര്‍ട്ട്മെന്റ് ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് എഐഎംഐഎം വക്താവ് വാരിസ് പഠാന്‍ ആരോപിച്ചു. ആക്രമണത്തിന്റെ ചിത്രങ്ങളും വാരിസ് പങ്കുവെച്ചു.
പാര്‍ട്ടിയുടെ ഗുജറാത്ത് സംസ്ഥാന അദ്ധ്യക്ഷന്‍ സാബിര്‍ കബ് ലിവാലയും മറ്റ് നേതാക്കളും ഒവൈസിക്ക് ഒപ്പം ഉണ്ടായിരുന്നു. ഇവര്‍ക്ക് ഇറങ്ങേണ്ട സ്ഥലമെത്താറായപ്പോള്‍ ആയിരുന്നു ആക്രമണം നടന്നത്. ഒന്നിന് പുറകേ ഒന്നായി രണ്ട് തവണ കല്ലേറ് ഉണ്ടായതായി വാരിസ് ആരോപിച്ചു.
ഗുജറാത്ത് തിരഞ്ഞെടുപ്പിന് മുന്നോടിയായിട്ടാണ് അസദുദ്ദീന്‍ ഒവൈസി സംസ്ഥാനത്ത് എത്തിയത്. ആക്രമണത്തിന്റെ പിന്നിലെ വസ്തുത എന്താണെന്ന് വ്യക്തമായിട്ടില്ല. വന്ദേഭാരത് എക്സ്പ്രസ് തീവണ്ടിക്ക് നേരെ ഇതുവരെ ഇത്തരം ആക്രമണം ഉണ്ടായിട്ടില്ല.
Post Your Comments