തിരുവനന്തപുരം: കോർപ്പറേഷനിലെ താൽക്കാലിക ഒഴിവിലേക്ക് പാർട്ടിക്കാരെ തിരുകി കയറ്റാൻ മേയർ ആര്യ രാജേന്ദ്രൻ ശ്രമിച്ച സംഭവം പുറത്തായതോടെ വിവാദം പുകയുന്നു. സംഭവത്തിൽ മേയർ ആര്യയെയും സി.പി.എമ്മിനെയും വെല്ലുവിളിച്ച് ബി.ജെ.പി നേതാവ് എസ് സുരേഷ്. സി.പി.എമ്മിന്റെ കള്ളക്കളി കേരളം പിടിച്ചിരിക്കുകയാണെന്ന് എസ്. സുരേഷ്. കത്ത് വിവാദത്തിൽ സി.പി.എം പ്രതിസന്ധിയിലാണെന്നും, അവർക്കൊന്നും പ്രതികരിക്കാനില്ലെന്നും അദ്ദേഹം മനോരമയുടെ ചാനൽ ചർച്ചയിൽ പറഞ്ഞു.
‘സി.പി.എം വർഷങ്ങളായി കേരളത്തട്ടിലെ യുവാക്കളെ വഞ്ചിച്ചുകൊണ്ടിരിക്കുകയാണ്. അതാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. കേന്ദ്രത്തിനെതിരെ ‘എന്റെ ജോലി എവിടെ’ എന്ന് ചോദിച്ച് ഡൽഹിയിൽ ഭർത്താവിനൊപ്പം സമരം ചെയ്തിരുന്നു. ഹണിമൂണിന് പോയതായിരിക്കാം. ഇവിടെ സഖാക്കൾക്ക് ജോലി കൊടുക്കാൻ ആനാവൂർ നാഗപ്പനെ ഏല്പിച്ചിട്ടാണ് മേയർ ഹണിമൂണിന് പോയത്. ലെറ്റർ പാഡും കൊടുത്ത്, ഒപ്പും ഇട്ട് കൊടുത്ത് എല്ലാം സഖാക്കളെ ഏല്പിച്ചിട്ടാണ് മേയർ ഡൽഹിയിലേക്ക് പറന്നത്. ഇന്ത്യ കണ്ട ഏറ്റവും പ്രായം കുറഞ്ഞ അഴിമതിക്കാരിയാണ് ആര്യ. കോടികളുടെ അഴിമതി നടത്തിയ മേയർ ഉല്ലാസയാത്രയിലാണ്’, എസ്. സുരേഷ് പറഞ്ഞു.
കുട്ടി മേയർ തൊടുന്നതെല്ലാം കൊള്ളക്കാണ് എന്നും ആനാവൂർ നാഗപ്പനെ റാങ്ക് ലിസ്റ്റ് ഉണ്ടാക്കാനാണ് ഏൽപ്പിച്ചിരിക്കുന്നതെന്നും സുരേഷ് ചൂണ്ടിക്കാട്ടി. ലക്ഷോപലക്ഷം യുവാക്കളെ വഞ്ചിക്കുന്ന DYFI, SFI ക്കാരെ പാഠം പഠിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആര്യ മേയർ ആയതിന് ശേഷം തിരുവനന്തപുരത്ത് നിരവധി അഴിമതികളാണ് നടന്നിരിക്കുന്നതെന്ന് സുരേഷ് ചൂണ്ടിക്കാട്ടി. ആയിരക്കണക്കിന് യുവാക്കളെയാണ് മേയർ വഞ്ചിച്ചിരിക്കുന്നത്.
Post Your Comments