
കൊല്ലം: സ്വകാര്യ ബസ് റിവേഴ്സെടുത്ത് മറ്റൊരു ബസില്‍ ഇടിച്ചു കയറ്റി. സമയത്തെ ചൊല്ലി ജീവനക്കാര്‍ തമ്മിലുണ്ടായ തര്‍ക്കത്തിനിടെയാണ് സംഭവം.
കൊല്ലം കുണ്ടറയില്‍ ഇന്ന് രാവിലെ എട്ടിനാണ് സംഭവം. സമയം കൃത്യമായി പാലിക്കാത്തതിനെ ചൊല്ലി ഇരുബസുകളിലെയും ജീവനക്കാര്‍ തമ്മിലുണ്ടായ തര്‍ക്കം കൈയാങ്കളിയിലേക്ക് നീങ്ങുകയായിരുന്നു. ഇതിനു പിന്നാലെയാണ് ഒരു ബസ് പിന്നോട്ടെടുത്ത് പുറകിലുണ്ടായിരുന്ന ബസിൽ ബോധപൂര്‍വം ഇടിപ്പിച്ചത്.
Read Also : ‘തനിക്ക് കസേര തന്നവരോടുള്ള കൂറ്’:പാര്‍ട്ടിക്ക് വേണ്ടി അഴിമതിയില്‍ മുങ്ങിക്കുളിച്ച ആര്യയെ കുറിച്ച് കുറിപ്പ്
ഇടിയുടെ ആഘാതത്തില്‍ ബസിന്റെ മുന്‍വശത്തെ ചില്ല് തകര്‍ന്നു. ഈ സമയത്ത് ബസില്‍ യാത്രക്കാര്‍ ഉണ്ടായിരുന്നെങ്കിലും ആർക്കും പരിക്കില്ല.
സംഭവത്തില്‍ കുണ്ടറ പൊലീസ് കേസെടുത്തു. ബസ് ജീവനക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
Post Your Comments