ന്യൂഡൽഹി; സുപ്രധാന നീക്കവുമായി ഇന്ത്യൻ റെയിൽവേ. ട്രെയിനിൽ സഞ്ചരിക്കുന്ന സ്ത്രീകൾക്ക് ഇനിമുതൽ സീറ്റ് ഉറപ്പ്. സ്ലീപ്പർ ക്ലാസിലെ 6 ബെർത്തുകൾ ദൂരയാത്ര ചെയ്യുന്ന സ്ത്രീകൾക്കായി മാറ്റി വെയ്ക്കും. എക്സ്പ്രസ് ട്രെയിനുകളിലെ തേർഡ് എ.സി കോച്ചിലെ ആറ് ബെർത്തുകളും സ്ത്രീകൾക്കായി നീക്കി വെയ്ക്കും. രാജധാനി, ഗാരിബ് റാത്ത്, ദുരന്തോ തുടങ്ങിയ എക്സ്പ്രസുകളിലും ഇത് ബാധകം. ഇന്ത്യൻ റെയിൽവേയിൽ സഞ്ചരിക്കുന്നത് സ്ത്രീകൾക്കായുള്ള പുതിയ അറിയിപ്പിന് വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്.
ഈ നിർദ്ദേശങ്ങൾ നടപ്പിലാക്കുന്നതോടെ സ്ത്രീകൾക്ക് സീറ്റിന്റെ കാര്യത്തിൽ ടെൻഷൻ അടിക്കേണ്ടതായി വരില്ലെന്നാണ് ഇന്ത്യൻ റെയിൽവേ കരുതുന്നത്. സ്ത്രീകൾക്ക് സുരക്ഷിതവും സൗകര്യപ്രദവുമായി യാത്ര ചെയ്യുന്നതിനായിട്ടാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് ഇന്ത്യൻ റെയിൽവേ എത്തിയതെന്ന് റെയിൽവേ മന്ത്രാലയം അറിയിച്ചു. മെട്രോയിലും ബസുകളിലും സ്ത്രീകൾക്കായി പ്രാത്യാക ഇരിപ്പിടം ഉണ്ട്. സമാനമായ കാര്യം തന്നെയാണ് റെയിൽവേയിലെ നടപ്പിലാക്കാനൊരുങ്ങുന്നത്.
ദൂരയാത്ര ചെയ്യുന്ന സ്ത്രീകൾക്കായി സുരക്ഷിതത്വം മുന്നിൽ കണ്ട് ഇന്ത്യൻ റെയിൽവേ തന്നെ അവർക്കാവശ്യമായ സീറ്റുകൾ ബുക്ക് ചെയ്യും. റിസർവ് ബർത്തുകൾ തയ്യാറാക്കുന്ന കാര്യത്തിൽ അടക്കം സ്ത്രീകളുടെ സുരക്ഷിതത്വം കണക്കിലെടുത്ത് അവരുടെ യാത്ര സൗകര്യപ്രദമായ രീതിയിലാക്കുന്നതിന് വേണ്ടിയാണ് ഈ തീരുമാനമെന്ന് യൂണിയൻ റെയിൽവേ മന്ത്രി ആസ്വിനി വൈഷ്ണവ് അറിയിച്ചു.
45 വയസ് മുതലുള്ള മുതിർന്ന സ്ത്രീകൾക്കായി സ്ലീപ്പർ കോച്ചിൽ ആറ് മുതൽ ഏഴ് വരെ ലോവർ ബെർത്തുകൾ മാറ്റി വെയ്ക്കും. 3 ടയർ എ.സി കോച്ചിൽ നാല് മുതൽ അഞ്ച് വരെയുള്ള ലോവർ ബർത്ത് സീറ്റുകളും, 2 ടയർ എ.സി കോച്ചിൽ മൂന്ന് മുതൽ നാല് വരെയുള്ള ലോവർ ബർത്തുകളും ഇവർക്കായി മാറ്റി വെയ്ക്കും. റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സും ജില്ലാ പോലീസും ട്രെയിലിനെ സ്ത്രീ യാത്രക്കാരുടെ സുരക്ഷയ്ക്കായി കര്മനിരതരായിരിക്കുമെന്നും മന്ത്രി അറിയിച്ചു.
Post Your Comments