KeralaLatest NewsNews

ഗവർണ്ണറുടെ മാധ്യമ വിലക്ക് ജനാധിപത്യ വിരുദ്ധം, കേരളത്തിന് ഇത് പരിചയമില്ലാത്ത രീതി: പി.കെ കുഞ്ഞാലിക്കുട്ടി 

തിരുവനന്തപുരം: ഗവർണ്ണറുടെ മാധ്യമ വിലക്ക് ജനാധിപത്യ വിരുദ്ധമാണെന്നും കേരളത്തിന് ഇത് പരിചയമില്ലാത്ത രീതിയാണെന്നും പി.കെ കുഞ്ഞാലിക്കുട്ടി എം.എൽ.എ. ഗവർണ്ണറുടെ നടപടി വളരെ മോശമായിപ്പോയെന്നും ഗവർണ്ണർമാരുടെ നിലപാടായി ഇതിനെ കാണേണ്ടി വരുമെന്നും എന്ത് അജണ്ടയുടെ പശ്ചാത്തലത്തിലാണ് ഈ വിചിത്രമായ നടപടിയെന്ന് പരിശോധിക്കണമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

അതേസമയം, വാർത്താസമ്മേളനത്തിൽ നിന്ന് ഒരു വിഭാഗം മാധ്യമങ്ങളെ വിലക്കിയ ഗവർണറുടെ നടപടി അങ്ങേയറ്റം ജനാധിപത്യ വിരുദ്ധമാണെന്ന് കേരള പത്രപ്രവർത്തക യൂണിയൻ (K.U.W.J) പ്രതികരിച്ചു.

മാധ്യമ സ്വാതന്ത്ര്യത്തിന് മേലുള്ള ഈ കടന്നുകയറ്റത്തിൽ പ്രതിഷേധിച്ച് നാളെ രാവിലെ 11 30ന് രാജ്ഭവൻ മാർച്ച് സംഘടിപ്പിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button