രാജ്യത്ത് സിമന്റ് വില കൂട്ടാനൊരുങ്ങി നിർമ്മാണ കമ്പനികൾ. റിപ്പോർട്ടുകൾ പ്രകാരം, ഈ മാസം അവസാനത്തോടെ ഒരു ചാക്ക് സിമന്റിന് 10 രൂപ മുതൽ 30 രൂപ വരെ ഉയർത്താനാണ് തീരുമാനിച്ചിരിക്കുന്നത്. കഴിഞ്ഞ ഒക്ടോബറിൽ സിമന്റിന്റെ വില വർദ്ധിപ്പിച്ചിരുന്നു. ഒരു ചാക്ക് സിമന്റിന് 3 രൂപ മുതൽ 4 രൂപ വരെയാണ് അന്ന് ഉയർത്തിയത്. രാജ്യത്തിന്റെ തെക്ക്, കിഴക്ക് മേഖലകളിൽ 2 ശതമാനം മുതൽ 3 ശതമാനം വരെയാണ് വില വർദ്ധിപ്പിച്ചത്. അതേസമയം, പടിഞ്ഞാറ് മേഖലകളിൽ ഒരു ശതമാനവും വില ഉയർത്തിയിട്ടുണ്ട്. എന്നാൽ, വടക്കൻ, മധ്യ മേഖലകളിൽ സിമന്റ് വിലയിൽ താരതമ്യേന ഇടിവ് രേഖപ്പെടുത്തി. ഈ മേഖലകളിൽ 2 ശതമാനത്തോളമാണ് വിലയിടിഞ്ഞത്.
രാജ്യത്തുണ്ടായ നീണ്ട മൺസൂൺ, വിവിധ ഉത്സവ അവധികൾ, തൊഴിലാളികളുടെ ക്ഷാമം എന്നിവ സിമന്റിന്റെ ആവശ്യകതയെ നേരിയ തോതിൽ ബാധിച്ചിരുന്നു. വരും ആഴ്ചകളിൽ സിമന്റിന്റെ ആവശ്യകത വർദ്ധിക്കാൻ സാധ്യതയുണ്ടെന്നാണ് നിർമ്മാണ കമ്പനികളുടെ വിലയിരുത്തൽ. അതേസമയം, സിമന്റ് വില ഉയരുന്നത് നിർമ്മാണ പ്രവർത്തനങ്ങൾക്ക് തിരിച്ചടിയാകാനുള്ള സാധ്യത നിലനിൽക്കുന്നുണ്ട്.
Also Read: ആരംഭത്തിലെ നേട്ടം നിലനിർത്തി ഓഹരി വിപണി, സൂചികകൾ ഉയർന്നു
Post Your Comments