ErnakulamLatest NewsKeralaNattuvarthaNews

ആലുവയിൽ പെരിയാറ്റിൽ ചാടിയ ആളുടെ മൃതദേഹം കണ്ടെത്തി

പാലത്തിന് സമീപത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്

ആലുവ: മണപ്പുറം നടപ്പാലത്തില്‍ നിന്ന് പെരിയാറ്റിലേക്ക് ചാടിയ ആളുടെ മൃതദേഹം കണ്ടെത്തി. പാലത്തിന് സമീപത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. നാട്ടുകാരായ മുങ്ങൽ വിദഗ്ധരാണ് മൃതദേഹം കണ്ടെടുത്തത്.

Read Also : കേരളത്തില്‍ ഹിജാബ് കത്തിച്ച് യുവതികള്‍ നടത്തിയ പ്രതിഷേധം: സോ കോള്‍ഡ് ലിബറലുകള്‍ക്ക് മൗനമെന്ന് ബിജെപി

ഏകദേശം 55 വയസ് പ്രായം തോന്നിക്കുന്ന ആൾ പാൻസും ഷർട്ടും ഷൂസുമാണ് ധരിച്ചിരിക്കുന്നത്. തിങ്കളാഴ്ച രാവിലെ 11-ന് ആണ് ഇയാൾ പുഴയിലേക്ക് ചാടിയതെന്ന് പാലത്തിലുണ്ടായിരുന്നവര്‍ പറഞ്ഞു.

Read Also : ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന യുവാവിനെ വെട്ടി പരിക്കേൽപ്പിച്ചു : രണ്ട് യുവാക്കൾ അറസ്റ്റിൽ

കയ്യിലുള്ള പണം പുഴയിലേക്കെറിഞ്ഞ ശേഷമാണ് ചാടിയത്. കാറിന്‍റെ താക്കോൽ പാൻസിന്‍റെ പോക്കറ്റിൽ നിന്ന് ലഭിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button