തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തിരുവനന്തപുരം കോര്‍പ്പറേഷനും മേയര്‍ ആര്യാ രാജേന്ദ്രനുമാണ് മാദ്ധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നത്. തിരുവനന്തപുരം നഗരസഭയിലെ താല്‍കാലിക തസ്തികകളില്‍ ഒഴിവുണ്ടെന്ന് ചൂണ്ടിക്കാട്ടി ആര്യ രാജേന്ദ്രന്‍ സിപിഎം ജില്ലാ സെക്രട്ടറിക്ക് അയച്ച കത്ത് പുറത്തായതോടെയാണ് വിവാദങ്ങള്‍ക്ക് വഴിവെച്ചത്. തിരുവനന്തപുരം കോര്‍പ്പറേഷനിലെ അഴിമതിയും സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്റെ ഇടപെടലുകളും തുറന്നു കാണിക്കുകയാണ് അഞ്ജു പാര്‍വതി. തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് മേയര്‍ ആര്യ രാജേന്ദ്രനും ആനാവൂര്‍ നാഗപ്പനും എതിരെ അവര്‍ രംഗത്ത് വന്നിരിക്കുന്നത്.
Read Also: കേരളത്തില്‍ ഹിജാബ് കത്തിച്ച് യുവതികള്‍ നടത്തിയ പ്രതിഷേധം: സോ കോള്‍ഡ് ലിബറലുകള്‍ക്ക് മൗനമെന്ന് ബിജെപി
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം..
ബേബി മേയര്‍ , സഖാവ് നാഗപ്പന് നല്‍കിയ സ്വജനപക്ഷപാതത്തിന്റെ കത്തും പിന്നീട് വന്ന ക്യാപ്‌സ്യൂളുകളും കണ്ടിട്ട് ഇത്രമാത്രം ഞെട്ടാന്‍ എന്താണുളളത്? ഇത് ഈ കൊച്ച് നടത്തുന്ന ആദ്യത്തെ അഴിമതിയാണോ? അധികാരത്തിലേറി രണ്ട് കൊല്ലത്തിനിടയില്‍ ഈ കുട്ടി മേയര്‍ നടത്തുന്ന എണ്ണമറ്റ ‘ഒറ്റപ്പെട്ട ‘ അഴിമതികളില്‍ ഒന്ന് മാത്രമാണ് ഇപ്പോള്‍ പുറത്തു വന്ന ഇഷ്ടക്കാരായ സഖാക്കളെ തിരുകിക്കയറ്റാനുള്ള ശുപാര്‍ശ കത്ത്.
2020 ഡിസംബറില്‍ മേയര്‍ കസേര കിട്ടി കേവലം രണ്ട് മാസത്തിനുളളില്‍ തന്നെ അഴിമതിയില്‍ താന്‍ ബേബിയല്ല മറിച്ച് സീനിയര്‍ സിറ്റിസണ്‍ ആണെന്നു തെളിയിച്ചതാണ് ഈ കുട്ടി. 2021 ഫെബ്രുവരിയില്‍ കൊവിഡ് മഹാമാരിക്കിടെ നടന്ന ആറ്റുകാല്‍ പൊങ്കാല. ! ഭക്തര്‍ സ്വന്തം വീടുകളുടെ മുറ്റത്ത് ഇട്ട പൊങ്കാലയുടെ പേരില്‍ ഫണ്ട് അടിച്ചുമാറ്റി പൊറോട്ടയും ചിക്കനും തിന്ന്, ബാക്കി കീശയിലുമിട്ട് ഏമ്പക്കം വിട്ട തട്ടിപ്പുകാരിയായ ഇരുപത്തൊന്നുകാരി രണ്ട് വര്‍ഷം കൊണ്ട് തട്ടിപ്പിലും വെട്ടിപ്പിലും നേടിയത് ഡോക്ടറേറ്റാണ്. ആറ്റുകാല്‍ പൊങ്കാല, ചടങ്ങ് മാത്രമായി നടത്തിയപ്പോള്‍ തിരുവനന്തപുരം നഗരം വൃത്തിയാക്കിയെന്ന് കാണിച്ച് നൂറ്റമ്പത് ലോറികളുടെ വാടക, ഇല്ലാത്ത മാലിന്യം നീക്കല്‍ ചെലവ് കള്ള വൗച്ചര്‍ എഴുതി ലക്ഷങ്ങള്‍ അടിച്ചു മാറ്റല്‍. പിന്നീട് കണ്ടം ചെയ്തതും കാണാതായതുമായ കോര്‍പ്പറേഷന്‍ വണ്ടികള്‍ക്ക് മെയിന്റനന്‍സ് ഇന്‍ഷുറന്‍സ് ചെലവഴിച്ചതായി കാണിച്ച് അടുത്ത തട്ടിപ്പ്, തുടര്‍ന്ന് കെട്ടിട നികുതിയിലും തൊഴില്‍ നികുതിയിലും തട്ടിപ്പ് . ഇങ്ങനെ നീളുന്നു ലിസ്റ്റ്. ജാതീയതയ്‌ക്കെതിരെ പ്രസംഗിക്കുകയും കുട്ടികളെ ജാതി തിരിച്ച് സ്‌പോര്‍ട്ട്‌സ് ടീം ഉണ്ടാക്കുകയും ചെയ്യുന്ന വൈരുദ്ധ്യാത്മക ഭൗതികവാദം. അതിനിടയ്ക്ക് സ്വയം പൊങ്ങി പോസ്റ്റ് വാട്‌സ് ആപ്പ് ചാറ്റ് മോഡല്‍ ഇടല്‍ അതിനു പൊങ്കാല വാങ്ങല്‍, പിന്നെ ഇള്ളോളം പ്രണയനിരാസ ഉദേശവും ! അങ്ങനെ എന്നും വിവാദങ്ങളുടെ തോഴിയായി മാറാനിഷ്ടപ്പെടുന്ന ബേബി മേയര്‍.
നഗരമാതാവ് എന്ന പദവയിലിരുന്ന് നരകമാതാവായി അധ:പതിക്കുവാന്‍ കഴിഞ്ഞ ലോകത്തിലെ ഒരേ ഒരു കുട്ടി മേയറാണ് ഈ കൊച്ച്. ആറ്റുകാല്‍ പൊങ്കാലയെ ഊറ്റിക്കൊണ്ട് ‘ ഊറ്റലില്‍ ‘ ഹരിശ്രീ കുറിച്ച കുട്ടി ഇത് ചെയ്യുന്നത് പാര്‍ട്ടിക്ക് വേണ്ടിയാണ്. പാര്‍ട്ടിയില്‍ സിനിയോരിറ്റിയും അര്‍ഹതയുമുള്ളവര്‍ ഉണ്ടായിട്ടും തനിക്ക് കസേര തന്ന പാര്‍ട്ടിയോടും അതിനു ചുക്കാന്‍ പിടിച്ച നാഗപ്പനോടും ഉള്ള വിധേയത്വം ആ കൊച്ച് പിന്നെങ്ങനെ കാണിക്കാനാണ്? തിരുവനന്തപുരം നഗരത്തിലാവട്ടെ നിയമനങ്ങളുടെ ഇലയനങ്ങണമെങ്കില്‍ സഖാവ് നാഗപ്പന്‍ വിചാരിക്കണം. തിരുവനന്തപുരം ജില്ലയില്‍ ആകമാനമുള്ള സര്‍ക്കാരാശുപത്രികളിലെ കോണ്‍ട്രാക്ട് നിയമനങ്ങള്‍ ( അതായത് ക്ലീനിംഗ് ജോലികള്‍) സമ്പൂര്‍ണ്ണമായി പതിച്ചു നല്‍കിയിരിക്കുന്നത് സി.പി.എം പാര്‍ട്ടി അനുഭാവികള്‍ക്കോ അവരുടെ പെണ്ണുമ്പിള്ളമാര്‍ക്കോ ആയിട്ടാണ്. പിന്നെ സകലമാന അംഗന്‍വാടികളിലെയും ടീച്ചര്‍മാരുടെയും ഹെല്‍പ്പര്‍മാരുടെയും നിയമനം തൊട്ട് ഹെല്‍ത്ത് സെന്ററുകളിലെ ആശാവര്‍ക്കര്‍മാര്‍ വരെയുള്ള നീണ്ട ലിസ്റ്റ് എടുത്താല്‍ ഈ ചുവപ്പ് നിയമനം എത്രത്തോളമെന്ന് മനസ്സിലാക്കാം.
നിലവില്‍ സഖാവ് പിണറായി കഴിഞ്ഞാല്‍ മുഖ്യമന്ത്രി കസേരയിലിരിക്കാന്‍ ഏറ്റവും യോഗ്യത ആര്‍ക്കെന്ന ചോദ്യത്തിനുള്ള ഒരേ ഒരു ഉത്തരമാണ് ഈ കൊച്ച്. അത്രമേല്‍ അഴിമതിയിലും തട്ടിപ്പിലും പിന്‍ വാതില്‍ നിയമനത്തിലും എല്ലാം പ്രാഗത്ഭ്യം ഈ ചെറു പ്രായത്തിലേ ഈ കൊച്ചിനുണ്ട്. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മേയറും പ്രായം കുറഞ്ഞ അഴിമതിക്കാരിയും ഒരാള്‍ തന്നെയാവുമ്പോള്‍ അസൂയ തോന്നിയിട്ട് കാര്യമില്ല. ഇതൊക്കെയാണ് മാര്‍ക്‌സ് മൂത്താപ്പ പറഞ്ഞ രക്തത്തിലലിഞ്ഞ കഴിവ്.
ഇന്നീ പാര്‍ട്ടി ലോകമെങ്ങും ശോഭിച്ചീടും കാരണഭൂതന്‍ പിണറായി വിജയനെന്ന സഖാവ് തന്നെയെങ്കില്‍ ഇന്നീ തിരോന്തരം ലോകമെങ്ങും ശോഭിച്ചീടും കാരണഭൂത മേയറൂട്ടിയെന്ന സഖാത്തി തന്നെയെന്ന് പറയേണ്ടി വരും. രണ്ടാളും ശോഭിക്കുന്നത് എന്തില്ലെന്ന് ആര്‍ക്കും സംശയമില്ലല്ലോ ല്ലേ! അഴിമതി, തട്ടിപ്പ്, പിന്‍വാതില്‍ തുടങ്ങി ഡിജിറ്റല്‍ ഒപ്പ് വരെ അതെത്തി നില്ക്കുന്നു! ഒപ്പം എനക്കൊന്നുമറിയില്ല എന്ന ചരിത്രവായ്ത്താരിയുടെ പെണ്‍ ശബ്ദമായി എനിക്കറിയില്ല ക്വാട്ടുമായി മേയറൂറ്റിയും.
എന്റെ പപ്പനാവാ, നീ നിന്നെ കാത്തോളണേ!
Post Your Comments