
ആറു വർഷത്തെ പ്രണയത്തിന് ശേഷം 83കാരി ബ്രോമയുടെ കഴുത്തിൽ 28കാരൻ മുഹമ്മദ് നദീം വരണമാല്യം ചാർത്തി. പ്രായവും ദേശവും പ്രണയത്തിന് മുന്നിൽ വഴിമാറിയപ്പോൾ പോളണ്ടുകാരി പാകിസ്ഥാൻ പൗരന്റെ ഭാര്യയായി. ഡെയ്‌ലി പാക്കിസ്ഥാനാണ് ഈ അപൂർവ പ്രണയ വിവാഹം റിപ്പോർട്ട് ചെയ്തത്. ചുവപ്പ് ലെഹങ്കയും ആഭരണങ്ങളും മെഹന്തിയും അണിഞ്ഞ് ബ്രോമ വധുവമായി ഒരുങ്ങിയ ഫോട്ടോ മാധ്യമങ്ങളിൽ വൈറലായി. ഇസ്‌ലാമിക നിയമങ്ങളും ആചാരങ്ങളും അനുസരിച്ചായിരുന്നു വിവാഹം.
മുഹമ്മദ് നദീം മെക്കാനിക് ആണ്. സമൂഹമാധ്യമത്തിലൂടെയാണ് ഇരുവരും പരിചയപ്പെട്ടതെന്നും വിവാഹത്തിന്റെ സമയത്താണ് ആദ്യമായി നേരിട്ടു കണ്ടതെന്നും റിപ്പോർട്ടുകളുണ്ട്. വീട്ടുകാരുടെ എതിർപ്പാണ് വിവാഹം നീണ്ടു പോകാൻ കാരണമായത്. ഇവരുടെ പ്രായവ്യത്യാസത്തിൽ വീട്ടുകാർക്ക് ആശങ്ക ഉണ്ടായിരുന്നു. ബന്ധത്തിലുള്ള ഒരു പെൺകുട്ടിയുമായി നദീമിന്റെ വിവാഹം നടത്താൻ വീട്ടുകാർ ശ്രമിച്ചു. എന്നാൽ ബ്രോമയേ മാത്രമേ വിവാഹം ചെയ്യൂ എന്ന് നദീം ഉറപ്പിച്ചു പറഞ്ഞതോടെ വീട്ടുകാർ വഴങ്ങി. തുടർന്ന് ബ്രോമ പോളണ്ടിൽ നിന്നും പാക്കിസ്ഥിലേക്ക് എത്തുകയായിരുന്നു.
Post Your Comments