Latest NewsKerala

ലോട്ടറി വാങ്ങിയിട്ട് കള്ളനോട്ട് നല്‍കി യുവാവ് പറ്റിച്ച 93-കാരിക്ക് സഹായവുമായി സന്തോഷ് പണ്ഡിറ്റ്

കോട്ടയം: കള്ളനോട്ട് നല്‍കി യുവാവ് പറ്റിച്ച 93 വയസുകാരിക്ക് സഹായവുമായി നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ്. ലോട്ടറി വില്‍പ്പനക്കാരിയായ കോട്ടയം മുണ്ടക്കയം സ്വദേശി ദേവയാനിയമ്മക്കാണ് സന്തോഷ് പണ്ഡിറ്റ് കൈത്താങ്ങായത്. ദേവയാനിയമ്മയെ നേരിട്ടുകണ്ടെന്നും ചില കുഞ്ഞുസഹായങ്ങള്‍ ചെയ്യാന്‍ സാധിച്ചെന്നും അദ്ദേഹം ഫേസ്‌ബുക്ക് പോസ്റ്റിൽ പറഞ്ഞു.

പോസ്റ്റിന്റെ പൂർണ്ണ രൂപം കാണാം:

Dear Facebook family,
ഞാൻ കഴിഞ്ഞ ദിവസം കോട്ടയം ജില്ലയിലെ മുണ്ടക്കയം സന്ദർശിച്ചു.. അവിടെ 93 വയസ്സായ ലോട്ടറി വിൽപന നടത്തി ജീവിക്കുന്ന ഒരു അമ്മയെ നേരിൽ പോയി കണ്ട്…
അവരെ കള്ള നോട്ട് നൽകി ചിലർ വഞ്ചിച്ച വാർത്ത അറിഞ്ഞാണ് പോയത്.. കാര്യങ്ങൽ നേരിൽ മനസ്സിലാക്കുവാനും , ചില കുഞ്ഞു സഹായങ്ങൾ ചെയ്യുവാനും സാധിച്ചു..
എല്ലാവർക്കും നന്ദി
By Santhosh Pandit

ദേവയാനിയമ്മയുടെ നഷ്ടപ്പെട്ട ലോട്ടറി ടിക്കറ്റുകള്‍ക്ക് പകരമായി പുതിയ ലോട്ടറി ടിക്കറ്റുകളാണ് സന്തോഷ് പണ്ഡിറ്റ് നല്‍കിയത്. ഇത് വാങ്ങി അമ്മയെ സഹായിക്കാന്‍ ഒപ്പമുണ്ടായിരുന്നവരോട് ആവശ്യപ്പെടുന്നുമുണ്ട് പണ്ഡിറ്റ്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ദേവയാനിയമ്മയുടെ കയ്യില്‍ നിന്ന് 50 ലോട്ടറി ടിക്കറ്റുകള്‍ വാങ്ങി 2000 രൂപയുടെ കള്ളനോട്ട് നല്‍കി യുവാവ് കടന്നുകളഞ്ഞത്. കള്ളനോട്ടാണെന്ന് ആദ്യം മനസിലായിരുന്നില്ല. പണം ബസില്‍ കൊടുത്തപ്പോള്‍ ഡ്രൈവറാണ് ഇത് കള്ളനോട്ടാണെന്ന് പറഞ്ഞുതന്നതെന്നും വീഡിയോയില്‍ അവര്‍ പറയുന്നുണ്ട്. തനിക്ക് സഹായമെത്തിച്ച സന്തോഷ് പണ്ഡിറ്റിനെ ദേവയാനിയമ്മ ആലിംഗനം ചെയ്യുന്നതും വീഡിയോയില്‍ കാണാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button