Latest NewsIndia

ഇന്ന് തമിഴ്നാട്ടിൽ നടത്താനിരുന്ന പഥസഞ്ചലനം ആർഎസ്എസ് റദ്ദാക്കി

ചെന്നൈ: ആർഎസ്എസ് ഇന്ന് തമിഴ്നാട്ടിൽ നടത്താനിരുന്ന പദസഞ്ചലനം റദ്ദാക്കി. മദ്രാസ് ഹൈക്കോടതി പദസഞ്ചലനത്തിന് ചില സ്ഥലങ്ങളിൽ അനുമതി നൽകാതിരുന്നതും, റൂട്ട് മാർച്ചിന് അനുവാദം നൽകിയ ഇടങ്ങളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതുമാണ് പദസഞ്ചലനം റദ്ദാക്കാൻ ആർ എസ് എസ് നേതൃത്വത്തെ പ്രേരിപ്പിച്ചത്.

മുതിർന്ന ആർ.എസ്.എസ് നേതാക്കൾ വീഡിയോ കോൺഫറൻസിങ്ങിലൂടെ നടത്തിയ യോഗത്തിനു ശേഷമാണ് ഔദ്യോഗിക പ്രതികരണം സംഘടനയുടെ ഭാഗത്തുനിന്നും ഉണ്ടായത്. നവംബർ ആറിന് സംസ്ഥാനത്ത് റൂട്ട് മാർച്ചുകൾ നടത്തില്ലെന്ന് ആർഎസ്എസ് അറിയിച്ചു. അടച്ചിട്ട സ്റ്റേഡിയങ്ങൾക്കുള്ളിൽ മാത്രമേ റാലികൾ നടത്താവൂ എന്ന നവംബർ 4 ലെ കോടതി വിധി സ്വീകാര്യമല്ലെന്നാണ് ആർഎസ്എസ് ദക്ഷിണമേഖലാ അധ്യക്ഷൻ ആർ.വന്നിരാജൻ വാർത്താസമ്മേളനത്തിൽ പറഞ്ഞത്.

60ൽ 44 ഇടങ്ങളിൽ ആർഎസ്എസ് റാലി നടത്താൻ മദ്രാസ് ഹൈക്കോടതി അനുമതി നൽകി. എന്നാൽ അടച്ചിട്ട സ്റ്റേഡിയത്തിലോ ഗ്രൗണ്ടിലോ ഉള്ള റാലികൾക്ക് മാത്രമേ കോടതി അനുമതി നൽകിയിട്ടുള്ളൂ. ഇതിനെതിരെ അപ്പീൽ നൽകുമെന്നും വന്നിരാജൻ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button