CricketLatest NewsNewsSports

സെമി ഉറപ്പിച്ച് ഇന്ത്യ: പാകിസ്ഥാനും ബംഗ്ലദേശും ഇന്ന് നേർക്കുനേർ

മെൽബൺ: ടി20 ലോകകപ്പിൽ സെമി ഫൈനൽ ബർത്തുറപ്പിക്കാൻ പാകിസ്ഥാനും ബംഗ്ലദേശും ഇന്നിറങ്ങും. ഗ്രൂപ്പിൽ രണ്ടിൽ സെമി ഉറപ്പിച്ച ഇന്ത്യയ്ക്കും ഇന്ന് മത്സരമുണ്ട്. സൂപ്പര്‍-12 പോരാട്ടത്തിലെ അവസാന മത്സരത്തിൽ സിംബാബ്‍‍വേയാണ് ഇന്ത്യയുടെ എതിരാളികൾ. മെൽബണിൽ ഉച്ചക്ക് 1.30നാണ് ഇന്ത്യയുടെ മത്സരം. ഗ്രൂപ്പ് രണ്ടിലെ നിർണായകമായ മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ നെതര്‍ലന്‍ഡ്‌സ് അട്ടിമറിച്ചതോടെ ഇന്ത്യ സെമി ബർത്തുറപ്പിക്കുകയായിരുന്നു.

ഓപ്പണർ കെഎൽ രാഹുൽ ഫോമിലേക്ക് എത്തിയതോടെ ഇന്ത്യൻ ടീമിൽ മാറ്റത്തിന് സാധ്യതയില്ല. മഴ കാരണം ലോകകപ്പിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ ഉപേക്ഷിച്ച വേദിയാണ് മെൽബൺ. ഇന്ന് മഴയുണ്ടാവില്ലെന്നാണ് കാലാവസ്ഥാ പ്രവചനം. ഫാസ്റ്റ് ബൗളർമാരെ തുണക്കുന്നതാണ് മെൽബണിലെ പിച്ച്. ടി20 ലോകകപ്പിൽ ആദ്യമായാണ് ഇന്ത്യയും സിംബാബ്‍വേയും നേർക്കുനേർ വരുന്നത്.

അതേസമയം, പാകിസ്ഥാൻ-ബംഗ്ലാദേശ് മത്സരത്തിലെ വിജയികൾക്ക് സെമിയിലേക്ക് യോഗ്യത നേടാം. സൂപ്പർ 12ലെ മറ്റൊരു ആവേശകരമായ മത്സരമാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ മത്സരത്തിൽ ഇന്ത്യയെ വിറപ്പിച്ച ആവേശത്തിലാണ് ബംഗ്ലാദേശ്. കളിക്കളത്തിൽ ചിരവൈരികളായ പാകിസ്ഥാനെ തോൽപ്പിച്ച് സെമി ബർത്തുറപ്പിക്കാനാണ് ബം​ഗ്ലാദേശിന്റെ ലക്ഷ്യം. രാവിലെ 9.30നാണ് മത്സരം.

Read Also:- ടി20 ലോകകപ്പില്‍ വീണ്ടും അട്ടിമറി: ദക്ഷിണാഫ്രിക്കയുടെ സെമി സാധ്യത തുലാസിൽ, ജയത്തോടെ നെതര്‍ലന്‍ഡ്‌സിന് മടക്കം

ടി20 ലോകകപ്പില്‍ സൂപ്പര്‍-12 പോരാട്ടത്തിലെ ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ അട്ടിമറിച്ച് നെതര്‍ലന്‍ഡ്‌സ്. 13 റണ്‍സിനാണ് നെതര്‍ലന്‍ഡ്‌സ് ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തിയത്. 159 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്കയ്ക്ക് 20 ഓവറില്‍ 8 വിക്കറ്റിന് 145 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. നെതര്‍ലന്‍ഡ്‌സ് നേരത്തെ തന്നെ ടൂര്‍ണമെന്‍റില്‍ നിന്ന് പുറത്തായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button