തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലെ താൽക്കാലിക ഒഴിവുകളിൽ ആളെ നിയമിക്കുന്നതിന് സിപിഎം ജില്ലാ സെക്രട്ടറിയോട് അഭ്യര്‍ത്ഥിച്ച് കത്തെഴുതിയെന്ന വിവാദവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രിയുടെ ഓഫിസിലെത്തി പരാതി നൽകിയ ശേഷം ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലെത്തിയാണ് മേയർ മുഖ്യമന്ത്രിയെ കണ്ടത്.
സംഭവവുമായി ബന്ധപ്പെട്ട് നേരത്തെ സിപിഎം ജില്ലാ നേതൃത്വം ആര്യയെ വിളിച്ചുവരുത്തിയിരുന്നു. സംസ്ഥാന സമിതി അംഗങ്ങളടക്കം ജില്ലയിലെ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുത്ത യോഗത്തിലേക്കാണ് മേയറെ വിളിച്ചുവരുത്തിയത്. തുടർന്ന്, വിവാദവുമായി ബന്ധപ്പെട്ട് മേയർ പാർട്ടിക്ക് വിശദീകരണം നൽകി. കത്ത് തന്റേതല്ലെന്നും കത്തില്‍ തന്റെ ഒപ്പില്ല, സീല്‍ മാത്രമാണ് ഉള്ളതെന്നും ആര്യ വിശദീകരിച്ചു. കത്തിൽ പറയുന്ന തീയതിയിൽ താൻ തിരുവനന്തപുരത്ത് ഉണ്ടായിരുന്നില്ലെന്നും ആര്യ വ്യക്തമാക്കി.
Post Your Comments