മുഖ സൗന്ദര്യം വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ഒന്നാണ് മുൾട്ടാണി മിട്ടി. മുഖക്കുരു, മുഖത്തെ കരുവാളിപ്പ്, കണ്ണിനു ചുറ്റും ഉണ്ടാക്കുന്ന കറുപ്പ് എന്നിവയിൽ നിന്ന് മോചനം നേടാൻ മുൾട്ടാണി മിട്ടി ഫെയ്സ് പാക്കുകൾ സഹായിക്കും. ചർമ്മ സംരക്ഷണത്തിന് മുൾട്ടാണി മിട്ടി എങ്ങനെ ഉപയോഗിക്കണമെന്ന് പരിചയപ്പെടാം.
മുൾട്ടാണി മിട്ടിയും റോസ് വാട്ടറും ചേർന്നുള്ള ഫെയ്സ് പാക്ക് മുഖത്തെ തിളക്കം വർദ്ധിപ്പിക്കാനും മിനുസമാക്കാനും സഹായിക്കും. ഇവ രണ്ടും നന്നായി യോജിപ്പിച്ചതിനുശേഷം മുഖത്തും കഴുത്തിലും പുരട്ടുക. ഏകദേശം 20 മിനിറ്റ് പാക്ക് ഉണങ്ങാൻ അനുവദിക്കുക. ശേഷം തണുത്ത വെള്ളത്തിൽ മുഖം കഴുകാം. ആഴ്ചയിൽ മൂന്നോ നാലോ തവണ ഈ ഫെയ്സ് പാക്ക് ഉപയോഗിക്കാവുന്നതാണ്.
Also Read: ഇൻഫിനിക്സ് നോട്ട് 12 പ്രോ: ഓഫർ വിലയിൽ വാങ്ങാൻ അവസരം
അടുത്തതാണ് മുൾട്ടാണി മിട്ടിയും തൈരും ചേർന്നുള്ള മിശ്രിതം. ഒരു ടേബിൾ സ്പൂൺ മുൾട്ടാണി മിട്ടി എടുത്ത ശേഷം അതിലേക്ക് ഒരു ടേബിൾ സ്പൂൺ തൈര് മിക്സ് ചെയ്യുക. 10 മിനിറ്റ് കഴിഞ്ഞതിനുശേഷം ഈ പാക്ക് മുഖത്ത് പുരട്ടാം. ശേഷം നന്നായി ഉണങ്ങിയാൽ ഇളം ചൂടുവെള്ളം ഉപയോഗിച്ച് മുഖം കഴുകാം. ആഴ്ചയിൽ രണ്ടു തവണ ഈ പാക്ക് ഇടുന്നത് മുഖകാന്തി വർദ്ധിപ്പിക്കാൻ സഹായിക്കും.
Post Your Comments