MollywoodLatest NewsKeralaCinemaNewsEntertainmentMovie Gossips

അമ്മമാര്‍ വീട്ടില്‍ എപ്പോഴും കുരയ്ക്കുന്ന പട്ടികളെ പോലെയാണ്: ശ്വേത മേനോന്‍

കൊച്ചി: തെന്നിന്ത്യൻ സിനിമ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ശ്വേത മേനോന്‍. ഒരു ഇടവേളക്ക് ശേഷം താരം സിനിമയിലേക്ക് മടങ്ങിയെത്തുകയാണ്. കലാ സംവിധായകനായ അനില്‍ കുമ്പഴ സംവിധാനം ചെയ്യുന്ന ‘പള്ളിമണി’ എന്ന ചിത്രത്തിലൂടെയാണ് താരത്തിന്റെ മടങ്ങിവരവ്.

വീട്ടില്‍ വളരെ സ്ട്രിക്ടായ അമ്മയാണ് താനെന്നും മകളുടെ പഠന കാര്യത്തില്‍ ഒരിക്കലും വിട്ടുവീഴ്ച ചെയ്യാറില്ലെന്നും ശ്വേത മേനോന്‍ പറയുന്നു. മകൾ തന്നെയാണ് തന്റെ ആദ്യ പ്രോജക്ട് എന്നും ശ്വേത മേനോന്‍ കൂട്ടിച്ചേർത്തു.

നഴ്സിംഗ് സീറ്റുകൾ വർദ്ധിപ്പിക്കാൻ നടപടി സ്വീകരിക്കും: ആരോഗ്യമന്ത്രി

‘മകളോട് സിനിമ ചര്‍ച്ച ചെയ്യാറില്ല. സിനിമയുടെ പേരില്‍ മകള്‍ ക്രിട്ടിസൈസ് ചെയ്യാറില്ല. വീട്ടില്‍ സിനിമകളെ കുറിച്ച് ചര്‍ച്ചകള്‍ നടക്കാറില്ല. നല്ല കഥാപാത്രങ്ങള്‍ വരുന്നണ്ടെന്നും അമ്മ പോയി അഭിനയിക്കാനുമാണ് മകള്‍ പറയാറുള്ളത്. അമ്മമാര്‍ വീട്ടില്‍ എപ്പോഴും കുരയ്ക്കുന്ന പട്ടികളെ പോലെയാണ്. എപ്പോഴും കുരച്ചുകൊണ്ടിരിക്കുമ്പോള്‍ അവര്‍ക്ക് ഒരു വിലയുണ്ടാകില്ല. എന്നാല്‍ അച്ഛന്‍മാര്‍ അങ്ങനെയല്ല. അവരുടെ ഒരു നോട്ടത്തില്‍ തന്നെ എല്ലാമുണ്ടാകും,’ ശ്വേത മേനോന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button