ThiruvananthapuramNattuvarthaLatest NewsKeralaNews

ഇങ്ങനെയൊരു കത്ത് മേയര്‍ എന്ന നിലയിലോ ഓഫീസില്‍ നിന്നോ നല്‍കിയിട്ടില്ല: വിശദീകരണവുമായി നഗരസഭ

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിൽ താൽക്കാലിക തസ്തികകളിലേക്ക് പാർട്ടിക്കാരെ നിയമിക്കാൻ ലിസ്റ്റ് ചോദിച്ച് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന് മേയർ ആര്യ രാജേന്ദ്രൻ അയച്ച കത്ത് പുറത്തായതിനു പിന്നാലെ വിവാദത്തില്‍ വിശദീകരണവുമായി തിരുവനന്തപുരം നഗരസഭ രംഗത്ത്.

ഇങ്ങനെയൊരു കത്ത് മേയര്‍ എന്ന നിലയിലോ മേയറുടെ ഓഫീസില്‍ നിന്നോ നല്‍കിയിട്ടില്ലെന്നും, ഇത്തരത്തില്‍ കത്ത് നല്‍കുന്ന പതിവ് നിലവിലില്ലെന്നും നഗരസഭ വിശദീകരണക്കുറിപ്പില്‍ വ്യക്തമാക്കി. വിശദമായ വിവരങ്ങള്‍ അന്വേഷണത്തിലൂടെ മാത്രമേ കണ്ടെത്താനാകൂ. മേയര്‍ സ്ഥലത്ത് ഇല്ലാതിരുന്ന ദിവസമാണ് കത്ത് കൈമാറിയതായി കാണുന്നത്. ഔദ്യോഗികമായി അത് നടന്ന് വരുകയാണ്.

ചെറുപ്പക്കാരുടെ മാനത്തിനാണ് മേയറും സി.പി.ഐ.എമ്മും വിലയിട്ടത്: ആര്യ രാജേന്ദ്രനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ സുധാകരന്‍

ഇത്തരത്തില്‍ നഗരസഭയേയും മേയറേയും ഇകഴ്ത്തി കാട്ടാന്‍ ചിലര്‍ നേരത്തേയും പല ശ്രമങ്ങളും നടത്തിയിരുന്നു. ആ ശ്രമമെല്ലാം പരാജയപെട്ടപ്പോഴാണ് ഇവര്‍ പുതിയ തന്ത്രവുമായി രംഗത്ത് വരുന്നത്. ഇത്തരം വ്യാജ പ്രചരണങ്ങള്‍ക്കെതിരെ നിയമ നടപടിയുമായി മുന്നോട്ട് പോകാനാണ് നഗരസഭയും ഭരണ സമിതിയും ഉദ്ദേശിക്കുന്നത്.

ഇങ്ങനൊരു ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ഈ തസ്തികകളിലേക്കുള്ള നിയമനം റദ്ദാക്കാനും തുടര്‍ന്ന് എംപ്ലോയ്‌മെന്റ് വഴി നിയമനം നടത്താനും നഗരസഭ തീരുമാനിച്ചതായും വിശദീകരണക്കുറിപ്പില്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button