Latest NewsNewsLife Style

ദിവസവും ഒരു അവക്കാഡോ കഴിക്കൂ; കൊളസ്ട്രോള്‍ തോത് കുറയ്ക്കൂ

നിരവധി ആരോ​ഗ്യ​ഗുണങ്ങൾ ഉള്ള സൂപ്പർഫുഡുകളിൽ ഒന്നാണ് അവക്കാഡോ. ബട്ടർ ഫ്രൂട്ടെന്നും വെണ്ണപ്പഴമെന്നുമൊക്കെ അവക്കാഡോ അറിയപ്പെടുന്നുണ്ട്. ഡയറ്റും വർക്ക് ഔട്ടും ചെയ്യുന്നവരുടെ ഇഷ്ട വിഭവമാണ് അവക്കാഡോ. ആറ് മാസത്തേക്ക് ദിവസവും ഒരു അവോക്കാഡോ കഴിക്കുന്നത് അമിതവണ്ണവും കൊഴുപ്പും കുറയുന്നതിന് സഹായിക്കുമെന്നാണ് പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നത്. ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാൻ അവക്കാഡോ കഴിക്കുന്നതിലൂടെ സാധിക്കുമെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്.

അവക്കാഡോ കഴിക്കുന്നവരിൽ ശരീരഭാരവും കൂടുകയോ കൊഴുപ്പ് വര്‍ദ്ധിക്കുകയോ ചെയ്യുന്നില്ല.

അവക്കാഡോ കഴിക്കുന്നവരിൽ ആരോ​ഗ്യ​ഗുണങ്ങൾ വര്‍ദ്ധിക്കുന്നു.

ഹൃദ്രോഗം, ടൈപ്പ് 2 പ്രമേഹം, ചില ക്യാൻസറുകൾ എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കാൻ അവക്കാഡോയ്ക്ക് സാധിക്കുമെന്ന് പഠനങ്ങൾ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button