ഇന്ന് പലരേയും അലട്ടുന്ന ജീവിതശെെലി രോഗമാണ് കൊളസ്ട്രോൾ. തെറ്റായ ജീവിതരീതികൾ കൊളസ്‌ട്രോളിന്റെ അളവ് കൂടാൻ ഇടയാക്കും. കൊളസ്‌ട്രോൾ നില ഉയരുമ്പോൾ പ്രത്യേകിച്ച് ലക്ഷണങ്ങൾ ഉണ്ടാകണമെന്നില്ല. മറ്റെന്തെങ്കിലും ആരോഗ്യപ്രശ്‌നങ്ങൾക്ക് പരിശോധന നടത്തുമ്പോഴായിരിക്കാം കൊളസ്‌ട്രോൾ ഉണ്ടെന്ന് തിരിച്ചറിയുന്നത്.
പ്രമേഹം, അമിതവണ്ണം, അമിത ബി.പി. തുടങ്ങിയ ജീവിതശൈലീ രോഗങ്ങളുള്ളവരിൽ കൊളസ്‌ട്രോൾ നില ഉയരുന്നത് ആരോഗ്യപ്രശ്‌നങ്ങൾ സങ്കീർണമാക്കാനിടയുണ്ട്. ഉയർന്ന കൊളസ്ട്രോൾ കുറയ്ക്കാൻ ഭക്ഷണങ്ങൾ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ഉയർന്ന കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന നാല് പഴങ്ങളെ കുറിച്ചാണ് താഴേ പറയുന്നത്…
ഓറഞ്ച് പോലുള്ള ചില സിട്രസ് പഴങ്ങളിലും കൊളസ്‌ട്രോളിനോട് സാമ്യമുള്ള ഒരു തരം കൊഴുപ്പായ ഫൈറ്റോസ്റ്റെറോൾ (പ്ലാന്റ് സ്റ്റിറോൾ) എന്ന പദാർത്ഥം അടങ്ങിയിട്ടുണ്ട്. ദഹന സമയത്ത് ഇത് ആഗിരണം ചെയ്യപ്പെടുമ്പോൾ, കുടലിൽ കൊളസ്ട്രോളിനെ ആഗിരണം ചെയ്യുന്നത് തടയുന്നു.
കൊളസ്‌ട്രോൾ കുറയ്ക്കുന്ന കാര്യത്തിൽ ഏറ്റവും മികച്ച പഴങ്ങളിലൊന്നാണ് ആപ്പിൾ. ആപ്പിളിൽ ലയിക്കുന്ന നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയത്തെ ആരോഗ്യകരമായി നിലനിർത്തുന്നു. കൂടാതെ, ആപ്പിളിൽ നമ്മുടെ കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്ന പോളിഫെനോൾസ് അടങ്ങിയിട്ടുണ്ട്.
രക്തസമ്മർദ്ദവും കൊളസ്‌ട്രോളും മെച്ചപ്പെടുത്തി ഹൃദയാരോഗ്യം വർദ്ധിപ്പിക്കാൻ സഹായിക്കുന്ന പ്രോസയാനിഡിൻസ്, ക്വെർസെറ്റിൻ തുടങ്ങിയ ശക്തമായ ആന്റിഓക്‌സിഡന്റുകളാൽ സമ്പന്നമാണ് പിയേഴ്‌സ്. പിയേഴ്സ് പതിവായി കഴിക്കുന്നത് സ്ട്രോക്ക് സാധ്യത കുറയ്ക്കും.
മുന്തിരി പൊട്ടാസ്യത്തിന്റെ മികച്ച ഉറവിടമാണ്. ഇത് രക്തസമ്മർദ്ദം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു.
Post Your Comments