ചെന്നൈ: തമിഴ്നാട്ടില്‍ നടത്താനിരുന്ന റൂട്ട് മാര്‍ച്ച് റദ്ദാക്കിയതായി ആര്‍എസ്എസ്. നവംബര്‍ ആറിന് നിബന്ധനകളോടെ റാലിക്ക് അനുമതി നല്‍കിയ മദ്രാസ് ഹൈക്കോടതി തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് ആര്‍എസ്എസ് റൂട്ട് മാര്‍ച്ച് റദ്ദാക്കിയത്. വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ മുതിര്‍ന്ന ആര്‍എസ്എസ് നേതാക്കള്‍ നടത്തിയ യോഗത്തിനു ശേഷമാണ് ഔദ്യോഗിക പ്രതികരണം ഉണ്ടായത്.
നവംബര്‍ ആറിന് സംസ്ഥാനത്ത് റൂട്ട് മാര്‍ച്ചുകള്‍ നടത്തില്ലെന്ന് ആര്‍എസ്എസ് അറിയിച്ചു. അടച്ചിട്ട സ്റ്റേഡിയങ്ങള്‍ക്കുള്ളില്‍ മാത്രമേ റാലികള്‍ നടത്താവൂ എന്ന കോടതി വിധി സ്വീകാര്യമല്ലെന്ന് ആര്‍എസ്എസ് ദക്ഷിണമേഖലാ അധ്യക്ഷന്‍ ആര്‍ വന്നിരാജന്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
എറണാകുളം മഹാരാജാസ് കോളേജ് തിങ്കളാഴ്ച തുറക്കും
60ല്‍ 44 ഇടങ്ങളില്‍ ആര്‍എസ്എസ് റാലി നടത്താന്‍ മദ്രാസ് ഹൈക്കോടതി അനുമതി നല്‍കി. എന്നാല്‍ അടച്ചിട്ട സ്റ്റേഡിയത്തിലോ ഗ്രൗണ്ടിലോ ഉള്ള റാലികള്‍ക്ക് മാത്രമേ കോടതി അനുമതി നല്‍കിയിട്ടുള്ളൂ. ഇതിനെതിരെ അപ്പീല്‍ നല്‍കുമെന്നും വന്നിരാജന്‍ പറഞ്ഞു. അടച്ചിട്ട സ്റ്റേഡിയങ്ങള്‍ക്കുള്ളിലെ പരിപാടികള്‍ക്ക് ഇത്തരത്തില്‍ അനുമതി ആവശ്യമില്ലെന്ന് ആര്‍എസ്എസിനെ പ്രതിനിധീകരിച്ച് അഭിഭാഷകന്‍ റബു മനോഹര്‍ പറഞ്ഞു.
‘ഞങ്ങള്‍ കഴിഞ്ഞ 98 വര്‍ഷമായി പൊതുസ്ഥലങ്ങളില്‍ റൂട്ട് മാര്‍ച്ച് നടത്തുന്നുണ്ട്. പൊതുസ്ഥലങ്ങളിലേക്ക് പോകുമ്പോള്‍ മാത്രമേ ഞങ്ങള്‍ക്ക് സര്‍ക്കാരിന്റെ അനുമതി ആവശ്യമുള്ളൂ. ജമ്മു കശ്മീര്‍, പശ്ചിമ ബംഗാള്‍, കേരളം തുടങ്ങിയ സംസ്ഥാനങ്ങളില്‍ പോലും റൂട്ട് മാര്‍ച്ചുകള്‍ക്ക് അനുമതിയുണ്ട്. അപ്പീല്‍ സമര്‍പ്പിക്കുന്നതിനെക്കുറിച്ച് ഞങ്ങള്‍ പരിശോധിച്ച് വരികയാണ്,’ റബു മനോഹര്‍ വ്യക്തമാക്കി.
Post Your Comments