KeralaLatest NewsNews

റോഡ് ടെസ്റ്റിനിടെ ഗർഭിണിയായ ബാങ്ക് മാനേജരോട് അപമര്യാദയായി പെരുമാറിയ വെഹിക്കിൾ ഇൻസ്‌പെക്ടർ അറസ്റ്റിൽ

നെടുമങ്ങാട്: റോഡ് ടെസ്റ്റിനിടെ ഗർഭിണിയായ ബാങ്ക് മാനേജരോട് അപമര്യാദയായി പെരുമാറിയ കേസില്‍ വെഹിക്കിൾ ഇൻസ്‌പെക്ടർ അറസ്റ്റിൽ. നെടുമങ്ങാട് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ അനസ് മുഹമ്മദിനെയാണ്(40) നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്. സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിൽ മോശമായി സംസാരിക്കുകയും അസഭ്യം വിളിക്കുകയും ചെയ്ത കുറ്റത്തിനാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഡ്രൈവിംഗ് ലൈസൻസിനായി ആനാട് ഡ്രൈവിംഗ് സ്‌കൂൾ ഗ്രൗണ്ടിൽ നിന്ന് ബാങ്ക് ഉദ്യോഗസ്ഥയായ യുവതിയെ റോഡ് ടെസ്റ്റിന് കൊണ്ടു പോകുന്നതിനിടെയാണ് പരാതിക്കിടയായ സംഭവം.

സംഭവത്തിന് പിന്നാലെ ബാങ്ക് ഉദ്യോഗസ്ഥ പോലീസിൽ പരാതി നൽകുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button