Latest NewsSaudi ArabiaNewsInternationalGulf

നാട്ടിലേക്ക് പോകാൻ ഇനി സ്പീഡ് ട്രാക്ക്: പുതിയ സംവിധാനവുമായി ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ്

ജിദ്ദ: നാട്ടിലേക്ക് പോകാനാവാതെ പ്രയാസപ്പെടുന്നവർക്ക് സ്പീഡ് ട്രാക്ക് സംവിധാനം ഒരുക്കി ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ്. സൗദിയിൽ നിന്നു ഇഖാമ പുതുക്കാനാവാതെയും ഹുറൂബ് അടക്കം മറ്റു പല പ്രതിസന്ധികളും കാരണം നാട്ടിലേക്ക് പോകാൻ കഴിയാത്തവർക്ക് പുതിയ നടപടി ആശ്വാസകരമാണ്.

Read Also: തെലങ്കാന മുഖ്യമന്ത്രിയുടെ ആരോപണങ്ങൾ നിഷേധിച്ച് തുഷാർ വെള്ളാപ്പള്ളി, തെളിവുകൾ കൊണ്ടുവരാൻ വെല്ലുവിളി

ഇത്തരത്തിൽ പ്രയാസപ്പെടുന്നവർ രണ്ടു ദിവസത്തിനകം ഇന്ത്യൻ കോൺസുലേറ്റുമായി ബന്ധപ്പെട്ട് അവസരം ഉപയോഗപ്പെടുത്തണമെന്നാണ് നിർദ്ദേശം. കോൺസുലേറ്റ് വെബ് സൈറ്റിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്തവർക്കും അല്ലാത്തവർക്കും ഈ അവസരം ഉപയോഗപ്പെടുത്താനാകും. കൂടുതൽ വിവരങ്ങൾക്ക് കോൺസുലേറ്റുമായി വാട്സ് ആപ്പിൽ ബന്ധപ്പെടാം. നമ്പർ: +966 55 612 2301.

അതേസമയം, കോൺസുലേറ്റിൽ നിന്ന് ഫോൺ വിളിയോ സന്ദേശമോ ലഭിക്കുന്നതുവരെ കാത്തിരിക്കണം. അതിനു മുൻപു കോൺസുലേറ്റ് സന്ദർശിക്കേണ്ടതില്ലെന്നും അധികൃതർ വ്യക്തമാക്കി.

Read Also: ഗുജറാത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ്: ഇസുദന്‍ ഗാധ്‌വിയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച് ആം ആദ്മി പാർട്ടി

shortlink

Related Articles

Post Your Comments

Related Articles


Back to top button