KeralaLatest NewsNews

നാഷണൽ സെക്യൂരിറ്റി ഗാർഡിന്റെ മോക്ക് ഡ്രിൽ: 400 ൽ അധികം എൻഎസ്ജി കമാണ്ടോകൾ പങ്കെടുക്കും

തിരുവനന്തപുരം: അടിയന്തിരഘട്ടങ്ങൾ നേരിടുന്നതിനുള്ള ഒരുക്കങ്ങൾ വർദ്ധിപ്പിക്കുന്നതിനും വിവിധ ഏജൻസികൾ തമ്മിൽ ഏകോപനം ഉറപ്പാക്കുന്നതിനുമായി നവംബർ അഞ്ച്, ആറ്, ഏഴ് തീയതികളിൽ നാഷണൽ സെക്യൂരിറ്റി ഗാർഡ് തിരുവനന്തപുരത്ത് മോക്ക് ഡ്രിൽ സംഘടിപ്പിക്കും. ഇത്രയും വിപുലമായ മോക്ക് ഡ്രിൽ കേരളത്തിൽ നടക്കുന്നത് ആദ്യമായാണ്.
ഓരോ വർഷവും വിവിധ സംസ്ഥാനങ്ങളിൽ നടത്തുന്ന മോക്ക് ഡ്രില്ലിന് ഇക്കൊല്ലം വേദിയാകുന്നത് തിരുവനന്തപുരമാണ്.

Read Also: ഭസ്മാസുരന് വരം കിട്ടിയ പോലെ ആയിട്ടുണ്ട് ഗവർണ്ണറുടെ പെരുമാറ്റം: രൂക്ഷ വിമർശനവുമായി തോമസ് ഐസക്ക്

തിരുവനന്തപുരം നഗരത്തിലേയും പരിസരപ്രദേശങ്ങളിലേയും തന്ത്രപ്രധാനമായ വിവിധ കേന്ദ്രങ്ങളിലാണ് മോക്ക് ഡ്രിൽ. രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന 400ൽ പരം എൻ.എസ്.ജി കമാണ്ടോകളും മോക്ക് ഡ്രില്ലിൽ പങ്കെടുക്കും.

പോലീസ് ആസ്ഥാനത്ത് ചേർന്ന ഉന്നതതലയോഗം മോക്ക് ഡ്രില്ലിന്റൈ മുന്നൊരുക്കങ്ങൾ വിലയിരുത്തി. എൻ.എസ്.ജി യിലെയും ബന്ധപ്പെട്ട മറ്റ് സർക്കാർ സംവിധാനങ്ങളിലെയും മുതിർന്ന ഓഫീസർമാർ പങ്കെടുത്തു.

Read Also: അടുക്കളയിലെ ഷെൽഫിലെ ഈ ചേരുവകൾ സ്ലോ പോയ്സണുകളാണ്, മനസിലാക്കാം

shortlink

Related Articles

Post Your Comments

Related Articles


Back to top button