കൊച്ചി: സണ്ണി വെയ്ൻ നായകനായി ഓടിടിയിൽ റിലീസ് ചെയ്ത ‘അപ്പൻ’ ചിത്രം മികച്ച അഭിപ്രായങ്ങൾ നേടി മുന്നേറുകയാണ്. ഇപ്പോൾ ചിത്രത്തെക്കുറിച്ച് തന്റെ അഭിപ്രായം തുറന്നു പറഞ്ഞ് രംഗത്ത് വന്നിരിക്കുകയാണ് സംവിധായകൻ ജോൺ ഡിറ്റോ. ‘അപ്പൻ’ സിനിമ സണ്ണി വെയ്ൻന്റെ ‘കിരീട’മാണെന്നും മജ് എന്ന സംവിധായകന് സിബി മലയിലിന്റെ ഛായയുണ്ടെന്നും ജോൺ ടിറ്റോ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
അലൻസിയറുടെ അപ്പൻ വേഷം സിനിമയുടേയും രചനയുടേയും സകല അതിരുകളും ലംഘിച്ച് വളർന്നു നിന്നുവെന്നും മനുഷ്യനിലെ മൃഗവാസനകളുടെ രൂപമായി അലൻസിയർ അരങ്ങു വാണുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജോൺ ഡിറ്റോയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;
വനിതാ ഡോക്ടര്‍ക്കെതിരെ ലൈംഗികാതിക്രമം നടത്തിയ സന്തോഷിന്റേത് രാഷ്ട്രീയ നിയമനം : വെളിപ്പെടുത്തി കരാറുകാരന്‍
“അപ്പൻ ” സിനിമ സണ്ണി വെയ്ൻന്റെ “കിരീട “മാണ്. മജു എന്ന സംവിധായകന് സിബി മലയിലിന്റെ ഛായ.. എന്റെ ആത്മ സുഹൃത്ത് R Jayakumar എന്ന Jku
പുതിയ കാലത്തിന്റെ ലോഹിസാറാവുന്നു. അതിശയോക്തിയല്ല; സുഹൃത്തിന്റെ രചനയ്ക്ക് തുല്യം ചാർത്തലുമല്ല. (എസ്.ഹരീഷിന്റെ പേരിലായിരുന്നെങ്കിലും ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജെല്ലിക്കെട്ട് എഴുതിയത് R ജയകുമാറാണെന്ന് ഞാൻ ഒരു post ൽ എഴുതിയിരുന്നു.) തൊണ്ടയിൽ കുരുങ്ങി പ്പിടയുന്ന അനുഭവമാണ് അപ്പൻ എന്ന സിനിമ .സാധാരണ മനുഷ്യരുടെ ഭൗമ ഉപരിതലത്തിനും താഴെ നിൽക്കുന്ന കുറെ പച്ചമനുഷ്യരുടെ ജീവിതത്തെ നരകമാക്കുന്ന ഒരു crual epicurian ആയ ഇട്ടി എന്ന അപ്പൻ.
തിന്നുക, കുടിക്കുക, രമിക്കുക എന്ന തിയറി ക്കാരൻ . ബലമായി പ്രാപിക്കുന്നവൻ. മൃഗവാസനകളുടെ മനുഷ്യ രൂപം.. അയാളുടെ പൂതികൾ തീർക്കാൻ അനങ്ങാക്കിടക്കയിൽക്കിടന്നും അയാൾ ശ്രമിക്കുമ്പോൾ ഒരു വീടും അയൽവാസികളുടേയും ജീവിതം അലങ്കോലമാക്കപ്പെടുന്നു.
ശ്വാസമടക്കിപ്പിടിച്ചിരുന്നേ കാണാനാവൂ അപ്പൻ. ഉള്ള് നീറ്റുന്ന അനുഭവങ്ങളുടെ ഒരു പരമ്പര തന്നെ.
നെയ്യാര്‍ ഡാമില്‍ ചീങ്കണ്ണി : ഭീതിയിൽ പ്രദേശവാസികൾ, ജാഗ്രതാ നിര്‍ദ്ദേശം
മറ്റൊരു സേതുമാധവനായി സണ്ണി വെയ്ൻന്റെ ഞ്ഞൂഞ്ഞ് എന്ന കഥാപാത്രം മാറുന്നു. ഇട്ടിയുടെ മകൻ. ഇട്ടിയെന്ന അപ്പനും തന്റെ മകന്റെ അപ്പനും എന്ന വിപരീതദ്വന്ദങ്ങൾക്കിടയിൽ കുരുങ്ങിപ്പോയ നിസ്സഹായതയുടെ വിധി പേറുന്നവൻ. “ചെങ്കോലി “ലെ സേതുവെന്ന് പറയുന്നതാവും ശരി. ഇട്ടിയുടെ ഭൂതകാലവും വർത്തമാന കാലവും സഹിക്കേണ്ടിവരുന്ന കുടുംബാംഗങ്ങൾ. ഭീതിയുടേയും അവഹേളനത്തിന്റെയും നിസ്സഹായതയുടേയും ദൈന്യതയുടേയും പടുകുഴി തന്നെ അവരുടെ ജീവിതം.
അലൻസിയറുടെ അപ്പൻ വേഷം സിനിമയുടേയും രചനയുടേയും സകല അതിരുകളും ലംഘിച്ച് വളർന്നു നിന്നു.
ജയ അരി ഉടനൊന്നും കേരളത്തിന് ലഭിക്കില്ല
മനുഷ്യനിലെ മൃഗവാസനകളുടെ രൂപമായി അലൻസിയർ അരങ്ങു വാണു.
BA ഫിലോസഫിയിൽ റാങ്ക് നേടി, മഹാരാജാസ് കോളജിൽ വന്ന് ഫിലോസഫി ബിരുദാനന്തര ബിരുദം കഴിഞ്ഞ ജയകുമാർ ഞങ്ങൾ കൂട്ടുകാർക്ക് ശേഷം ഏറ്റവും അവസാനമാണ് സിനിമയിലേക്ക് വരുന്നത്. മനുഷ്യമനസ്സിന്റെ ആഴവും പരപ്പും അവന്റെ വളർച്ചയും ബന്ധങ്ങളുടെ വൈചിത്ര്യങ്ങളും കൃത്യമായറിയുന്ന തത്വചിന്താപദ്ധതികൾ
കൈവെള്ളയിലെന്നപോലെ അറിയാവുന്ന ജയകുമാറിന് ലോഹി സാറിനെപ്പോലെ യഥാതഥരചനയുടെ അമരത്തെത്താൻ കഴിയും എന്നുറപ്പ്..
സണ്ണി വെയ്നും മജുവിനും അപ്പൻ ടീമിനും ഒപ്പം അഭിവാദ്യങ്ങൾ . Sony liv ൽ OTT യിലാണ് ഈ സിനിമയുള്ളത്.. കാണാതെ വിടരുത്..
Post Your Comments