KeralaLatest NewsNews

വനിതാ ഡോക്ടര്‍ക്കെതിരെ ലൈംഗികാതിക്രമം നടത്തിയ സന്തോഷിന്റേത് രാഷ്ട്രീയ നിയമനം : വെളിപ്പെടുത്തി കരാറുകാരന്‍

സന്തോഷ് കരാര്‍ ജീവനക്കാരനല്ല, വനിതാ ഡോക്ടറെ ലൈംഗികമായി ആക്രമിച്ച സന്തോഷിന്റേത് രാഷ്ട്രീയ നിയമനം: വെളിപ്പെടുത്തി കരാറുകാരന്‍

 

തിരുവനന്തപുരം: തലസ്ഥാന നഗരിയില്‍ മ്യൂസിയം പരിസരത്തു പുലര്‍ച്ചെ വനിതാ ഡോക്ടറെ ലൈംഗികമായി ആക്രമിച്ച കേസില്‍ അറസ്റ്റിലായ സന്തോഷ് (39), കരാര്‍ ജീവനക്കാരന്‍ മാത്രമാണെന്ന വാദം പൊളിയുന്നു. സന്തോഷിന്റേത് രാഷ്ട്രീയ നിയമനമാണെന്ന് ജല അതോറിറ്റിയുടെ കരാറുകാരന്‍ വെളിപ്പെടുത്തി.

Read Also: നെയ്യാര്‍ ഡാമില്‍ ചീങ്കണ്ണി : ഭീതിയിൽ പ്രദേശവാസികൾ, ജാഗ്രതാ നിര്‍ദ്ദേശം

‘രാഷ്ട്രീയ പാര്‍ട്ടികളുടെ നിര്‍ദ്ദേശപ്രകാരമാണ് സന്തോഷിനെ ജോലിക്ക് നിയോഗിച്ചത്. ശമ്പളം കൊടുക്കുക മാത്രമാണ് തന്റെ ജോലി. വ്യക്തിപരമായ വിവരങ്ങളൊന്നും കൈവശമില്ല’,കരാറുകാരന്‍ ഷിനില്‍ ആന്റണി പ്രമുഖ മാദ്ധ്യമത്തോട് വെളിപ്പെടുത്തി. മുന്‍പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടിയുടെ ഓഫീസിലെ ഡ്രൈവറായിരുന്നു ഇയാളെന്നും കരാറുകാരന്‍ വെളിപ്പെടുത്തി.

അതേസമയം, നിലവില്‍ മന്ത്രി റോഷി അഗസ്റ്റിന്റെ പ്രൈവറ്റ് സെക്രട്ടറിയുടെ ഡ്രൈവറായ സന്തോഷിനെ ജോലിയില്‍ കഴിഞ്ഞ ദിവസം നിന്നുപിരിച്ചു വിട്ടു. പേരൂര്‍ക്കട പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ 15 ദിവസത്തേക്കു റിമാന്‍ഡ് ചെയ്തു. കൂടുതല്‍ അന്വേഷണത്തിനായി മ്യൂസിയം പൊലീസ് ഇന്നു കസ്റ്റഡിയില്‍ വാങ്ങും.

shortlink

Related Articles

Post Your Comments

Related Articles


Back to top button