CinemaMusic AlbumsLatest NewsNewsIndiaMusicKollywoodMovie Gossips

ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുത്തി: സംഗീത സംവിധായകന്‍ ദേവി ശ്രീ പ്രസാദിനെതിരെ കേസ്

ഹൈദരാബാദ് : ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുത്തിയെന്ന പരാതിയിൽ സംഗീത സംവിധായകന്‍ ദേവി ശ്രീപ്രസാദിനെതിരെ കേസ്. പുതിയ മ്യൂസിക് ആല്‍ബമായ ‘ഒ പരി’ ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുത്തിയെന്ന് തെലുങ്ക് നടിയും ഹാസ്യതാരവുമായ കരാട്ടെ കല്യാണി നൽകിയ പരാതിയിൽ പറയുന്നു.

അശ്ലീല വസ്ത്രം ധരിച്ച് സ്ത്രീകള്‍ നൃത്തം ചെയ്യുന്ന ഗാനത്തില്‍ സംഗീത സംവിധായകന്‍ ഭക്തി ഗാനങ്ങള്‍ ഉപയോഗിച്ചു, ഇതു ഹിന്ദു വികാരത്തെ വ്രണപ്പെടുത്തുന്നതാണെന്നും കരാട്ടെ കല്യാണിയുടെ പരാതിയിൽ പറയുന്നു. സംഭവത്തിൽ ദേവി ശ്രീ പ്രസാദ് നിരുപാധികം മാപ്പ് പറയണമെന്നും ആല്‍ബത്തിലെ ‘കൃഷ്ണാ ഹരേ, രാമ ഹരേ’ എന്ന ഭാഗം നീക്കം ചെയ്യണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.

ഇ-ബൈക്കിന് ഡിസംബർ 25 വരെ നിയന്ത്രണം: അറിയിപ്പുമായി ഖത്തർ

സംഗീത സംവിധായകനായ ദേവി ശ്രീ പ്രസാദ് തന്നെ പാടി അഭിനയിച്ചിരിക്കുന്ന ആല്‍ബം തെലുങ്കില്‍ ‘ഒ പിള്ള’ എന്ന പേരിലാണ് പുറത്തിറങ്ങിയിട്ടുള്ളത്. ഇക്കഴിഞ്ഞ ഒക്ടോബറിലാണ് വിവിധ ഭാഷകളിലായി പാട്ട് പുറത്തിറങ്ങിയത്.

കരാട്ടെ കല്യാണിയുടെ പരാതിയില്‍ ഹൈദരാബാദ് സിറ്റി പോലീസിന്റെ സൈബര്‍ ക്രൈം വിഭാഗം കേസെടുത്തു. ദേവി ശ്രീപ്രസാദിനെതിരെ ഐപിസി 153 എ വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ടെന്നും സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും സൈബര്‍ ക്രൈം എസിപി കെവിഎം പ്രസാദ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button