ThiruvananthapuramNattuvarthaLatest NewsKeralaNews

സംഘപരിവാറിന് കുഴലൂത്ത് നടത്തുകയാണ് കെപിസിസി പ്രസിഡന്റ്: കെ സുധാകരനെതിരെ രൂക്ഷവിമർശനവുമായി സിപിഎം

തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ രൂക്ഷവിമർശനവുമായി സിപിഎം. സംസ്ഥാന സര്‍ക്കാരിനെ പിരിച്ചുവിടണമെന്ന കെ സുധാകരന്റെ പ്രസ്താവന സംബന്ധിച്ച് കോണ്‍ഗ്രസിന്റെ അഖിലേന്ത്യാ നേതൃത്വം നിലപാട് വ്യക്തമാക്കണമെന്ന് സിപിഎം ആവശ്യപ്പെട്ടു. കെപിസിസി പ്രസിഡന്റ് സംഘപരിവാറിന് കുഴലൂത്ത് നടത്തുകയാണെന്നും സിപിഎം ആരോപിച്ചു.

ബിജെപി വിരുദ്ധ നിലപാട് സ്വീകരിക്കുന്ന സംസ്ഥാന സര്‍ക്കാരുകളെ അസ്ഥിരപ്പെടുത്തുന്നതിന് കേന്ദ്ര സര്‍ക്കാര്‍ പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഈ ഘട്ടത്തിൽ കെപിസിസി പ്രസിഡന്റ് തന്നെ ഇത്തരമൊരു നിലപാട് സ്വീകരിച്ച് രംഗത്തിറങ്ങിയിരിക്കുകയാണെന്നും സിപിഎം കുറ്റപ്പെടുത്തി.

രക്തസമ്മർദ്ദത്തിന്റെ തോത് വർദ്ധിപ്പിക്കാൻ ഈ ഭക്ഷണങ്ങൾ കഴിക്കൂ

‘ഭൂരിപക്ഷമുള്ള സംസ്ഥാന സര്‍ക്കാരുകളെ പിരിച്ചുവിടുന്നതുമായി ബന്ധപ്പെട്ട് എസ്ആര്‍ ബൊമ്മെ കേസില്‍ ഭരണഘടനാ ബെഞ്ച് പുറപ്പെടുവിച്ച വിധി പോലും മനസിലാക്കാതെ സംഘപരിവാറിന് കുഴലൂത്ത് നടത്തുകയാണ് കെപിസിസി പ്രസിഡന്റ്. നേരത്തെ തന്നെ ബിജെപിയുമായി രഹസ്യ ചര്‍ച്ച നടത്തിയ കെ സുധാകരനാണ് ഇപ്പോള്‍ ആര്‍എസ്എസിന്റെ ഉള്ളിലിരിപ്പ് പരസ്യമായി പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരിനെ പിരിച്ചുവിടണമെന്ന കെ സുധാകരന്റെ പ്രസ്താവന സംസ്ഥാന സര്‍ക്കാരിനെതിരെ സംഘപരിവാറുമായുള്ള ഗൂഢാലോചനയുടെ തെളിവാണ്,’ സിപിഎം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button