പ്രമുഖ മെസേജിംഗ് പ്ലാറ്റ്ഫോമായ വാട്സ്ആപ്പ് പുതിയ മാറ്റങ്ങൾ അവതരിപ്പിക്കുന്നു. ഉപയോക്താക്കൾക്കുള്ള സേവനങ്ങൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ ഫീച്ചറുകൾ ഉൾപ്പെടുത്തുന്നത്. ഒരേസമയം വീഡിയോ കോളിൽ 32 അക്കൗണ്ടുകളെ കണക്ട് ചെയ്യാൻ സാധിക്കുന്ന തരത്തിലുള്ള ഫീച്ചറാണ് ഉടൻ എത്തുക. ഇത് സംബന്ധിച്ച വിവരങ്ങൾ മാസങ്ങൾക്ക് മുൻപ് തന്നെ വാട്സ്ആപ്പ് പുറത്തുവിട്ടിരുന്നു.
ടെലഗ്രാം ആപ്ലിക്കേഷന് സമാനമായ ഫീച്ചറാണ് അടുത്തതായി വാട്സ്ആപ്പ് അവതരിപ്പിക്കുന്നത്. 2 ജിബി വരെയുള്ള ഫയലുകൾ കൈമാറാനുള്ള സംവിധാനം ഉടൻ അവതരിപ്പിക്കും. നിലവിൽ, 16 എംബി വരെയാണ് കൈമാറാൻ സാധിക്കുക. കൂടാതെ, ഗ്രൂപ്പുകളിലെ അംഗങ്ങളുടെ പരിധി 1,024 ആയും ഉയർത്താൻ ലക്ഷ്യമിടുന്നുണ്ട്. ഇതിന് പുറമേ, സബ് ഗ്രൂപ്പുകൾ, അനൗൺസ്മെന്റ് ചാനലുകൾ എന്നിവ പ്രയോജനപ്പെടുത്തി ഗ്രൂപ്പിന്റെ പ്രവർത്തനങ്ങൾ വിപുലീകരിക്കാനും പദ്ധതിയിടുന്നുണ്ട്.
Also Read: ഹുവായ്: ഏറ്റവും പുതിയ ഹാൻഡ്സെറ്റ് ചൈനീസ് വിപണിയിൽ അവതരിപ്പിച്ചു
Post Your Comments