
ഉപയോക്താക്കൾക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് പ്രമുഖ ടെലികോം സേവന ദാതാക്കളായ വോഡഫോൺ- ഐഡിയ. ഉപയോക്താക്കളുടെ വർദ്ധിച്ച ആവശ്യങ്ങൾ നിറവേറ്റുന്നതിന്റെ ഭാഗമായാണ് പുതിയ പ്ലാൻ അവതരിപ്പിച്ചിരിക്കുന്നത്. കൂടുതൽ ഡാറ്റയും, എസ്എംഎസ് ക്വാട്ടയുമാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പുതിയ വി മിക്സ് പ്ലാനിനെ കുറിച്ച് പരിചയപ്പെടാം.
പ്രധാനമായും 4 നിരക്കുകളിലാണ് വി മിക്സ് പ്ലാനുകൾ ഉള്ളത്. 401 രൂപ, 501 രൂപ, 701 രൂപ, 1,101 രൂപ എന്നിങ്ങനെയാണ് നിരക്കുകൾ. പ്രതിമാസം 3000 എസ്എംഎസുകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. കൂടാതെ, ഉയർന്ന ഡാറ്റയും വാഗ്ദാനം ചെയ്യുന്നുണ്ട്. ഇത് വിയുടെ 5ജി റെഡി നെറ്റ്‌വർക്കിൽ കൂടുതൽ കാര്യങ്ങൾ ചെയ്യാൻ ഉപയോക്താക്കളെ സഹായിക്കുന്നതാണ്.
Also Read: നിക്ഷേപങ്ങളുടെ പലിശ നിരക്ക് വർദ്ധിപ്പിച്ച് യെസ് ബാങ്ക്
ഡാറ്റ, വോയിസ്, എസ്എംഎസ് എന്നീ സംവിധാനങ്ങൾക്ക് പുറമേ, വിനോദത്തിനും പ്രാധാന്യം നൽകുന്നുണ്ട്. കൂടാതെ, സോണി ലൈവ്, ആമസോൺ പ്രൈം, ഡിസ്നി പ്ലസ്, ഹോട്ട് സ്റ്റാർ തുടങ്ങിയ വിനോദ പ്ലാറ്റ്ഫോമുകളിലേക്കുള്ള സൗജന്യ സബ്സ്ക്രിപ്ഷനുകളും ഇതിലൂടെ ലഭ്യമാണ്. യാത്രാ കിഴിവുകളും, എയർപോർട്ട് ലോഞ്ച് ആക്സസും ഇതിലൂടെ ലഭിക്കുന്നുണ്ട്.
Post Your Comments