ഇസ്ലാമാബാദ്: പാകിസ്താന് മുന്‍ പ്രധാനമന്ത്രി ഇമ്രാന് ഖാനു നേരെ വധശ്രമം. തന്നെ ഇല്ലാതാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കെതിരെ ശക്തമായി പോരാടുമെന്ന് ഇമ്രാന് ഖാന് പറഞ്ഞു.വസീറാബാദിലെ റാലിക്കിടെയുണ്ടായ വധശ്രമത്തിന് ശേഷമുള്ള ഇമ്രാന്റെ ആദ്യ പ്രതികരണമാണിത്.
‘എനിക്കറിയാം അവര്‍ എന്നെ കൊല്ലാന്‍ ആഗ്രഹിക്കുന്നുണ്ട്, പക്ഷേ അവര്‍ക്കറിയില്ല എന്നെ രക്ഷിക്കാന്‍ അല്ലാഹുവുണ്ടെന്ന്. ഞാന്‍ തിരിച്ചു പോരാടുക തന്നെ ചെയ്യും’ എന്നായിരുന്നു ഇമ്രാന് ഖാന്റെ പ്രതികരണം.
റാലിക്കിടെ നടന്ന ആക്രമണത്തില്‍ മൂന്ന് ബുള്ളറ്റുകളാണ് ഇമ്രാന്റെ കാലിലേറ്റത്. അദ്ദേഹം അപകടനില തരണം ചെയ്തതായി ആരോഗ്യമന്ത്രി യാസ്മിന് റഷീദ് അറിയിച്ചു. വിദഗ്ധ ചികിത്സയ്ക്കായി ലാഹോറിലുള്ള ശൗക്കത്ത് ഖാനും ആശുപത്രിയിലേക്ക് ഇമ്രാന് ഖാനെ മാറ്റി
Post Your Comments