മലയാളികളുടെ പ്രിയ താരമാണ് ബാല. ബാലയുടെ സിനിമാ ജീവിതവും സ്വകാര്യ ജീവിതവും സോഷ്യൽ മീഡിയ ചർച്ച ചെയ്യാറുണ്ട്. ട്രോളുകള്‍ക്കും ഇരയാകാറുള്ള നടനാണ് ബാല. തന്റെ പുതിയ അഭിമുഖത്തില്‍ ബാല പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. തനിക്ക് ലഭിച്ച ആദ്യ ലിപ് കിസിനെ കുറിച്ചാണ് ബാല പുതിയ അഭിമുഖത്തില്‍ പറഞ്ഞത്. ആദ്യ ലിപ് കിസ് ഒരു പുരുഷനുമായിട്ടായിരുന്നുവെന്ന് താരം പറയുന്നു. ഇന്ത്യഗ്ലിറ്റ്സ് ചാനലിന് നല്കിയ അഭിമുഖത്തിലാണ് രസകരമായ സംഭവം പറഞ്ഞത്. താരത്തിന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നുണ്ട്
‘ആളുകള്‍ നമ്മളെ കാണുമ്പോള്‍ ഓടിവരും, കെട്ടിപ്പിടിക്കും, ഉമ്മ വയ്ക്കും. അതിന് ആണെന്നോ പെണ്ണെന്നോ വ്യത്യാസമില്ല. എനിക്ക് ജീവിതത്തില്‍ അങ്ങനെ സംഭവിച്ചിട്ടുണ്ട്. ഒരിക്കല്‍ ഞാന്‍ ഒരു അമ്പലത്തില്‍ പോയിട്ട് തിരിച്ചുവരുകയായിരുന്നു. അപ്പോള്‍ സൈഡില്‍ ഒരുപാട് പെണ്കുട്ടികളൊക്കെ കാണാന്‍ നില്‍ക്കുന്നുണ്ട്. ഞാന്‍ ഡ്രൈവറോട് പറഞ്ഞു, വേഗം പോടാ, റോഡ് ക്ലിയര്‍ ആണെന്ന്’, അപ്പോള്‍ അവന് പറഞ്ഞു, അല്ല ചേട്ടാ ഇത്രയും പേര് നില്ക്കുകയല്ലേ. പാവങ്ങളല്ലേ എന്നൊക്കെ പറഞ്ഞു. അവന്റെ വാക്ക് കേട്ട് ഞാന്‍ കൈ കാണിച്ചു. അപ്പോള്‍ അവന് പറഞ്ഞു- ഗ്ലാസ് താഴ്ത്തി കൈ കൊടുക്ക് ചേട്ടായെന്ന്.
അവന് പറയുന്നത് കേട്ട് ഗ്ലാസ് താഴ്ത്തി ഞാന്‍ കൈ കാണിച്ചു. ഇതിനിടയില്‍ എവിടെ നിന്നാണെന്ന് അറിയില്ല ഒരു ചേട്ടന് വന്ന് ലിപ് കിസ്സ് ചെയ്തു, ആള് മദ്യപിച്ച് നല്ല റ്റായിരുന്നു. പിന്നാലെ അയാളെ ഞാന്‍ തള്ളി മാറ്റുകയായിരുന്നു. പുള്ളി സ്നേഹത്തോടെ തന്നതാണ്. പക്ഷെ സ്ഥലം മാറിപ്പോയി, അതുവരെ എനിക്കൊരു ലിപ് കിസ്സ് കിട്ടിയിട്ടില്ലായിരുന്നു. അങ്ങനെ എന്റെ ലൈഫിലെ ആദ്യത്തെ ലിപ് കിസ്സ് ഒരു ചേട്ടനുമായിട്ടായിരുന്നു’, ബാല പറയുന്നു.
Post Your Comments