Latest NewsNewsIndia

ജമ്മു കശ്മീരിൽ സ്‌കൂള്‍ ജീവനക്കാര്‍ക്ക് നേരെ വെടിയുതിർത്തത് ഭീകരർ: രണ്ടുപേർക്ക് പരിക്ക്

ജമ്മു കശ്മീർ: കശ്മീരിൽ സ്‌കൂള്‍ ജീവനക്കാര്‍ക്ക് നേരെ വെടിയുതിർത്തത് ഭീകരർ. ജമ്മു കശ്മീരിലെ അനന്ത്‌നാഗ് ജില്ലയിലെ ബോണ്ടിയാല്‍ഗാമില്‍ സ്വകാര്യ സ്‌കൂളില്‍ ജോലി ചെയ്തിരുന്ന പ്രദേശവാസികളല്ലാത്ത രണ്ട് പേര്‍ക്ക് നേരെയാണ് ഭീകരര്‍ വെടിയുതിര്‍ത്തത്. ബിഹാര്‍, നേപ്പാള്‍ സ്വദേശികള്‍ക്കാണ് വെടിയേറ്റതെന്നും പരിക്കേറ്റ ഇരുവരെയും അനന്ത്‌നാഗിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചുവെന്നും കശ്മീര്‍ പോലീസ് അറിയിച്ചു.

അരി വിലക്കയറ്റം നിയന്ത്രിക്കാൻ ശക്തമായ നടപടി സ്വീകരിക്കും: ഭക്ഷ്യമന്ത്രി

മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്ക് വോട്ടവകാശം നല്‍കാനുള്ള ജമ്മു കശ്മീരിലെ ചീഫ് ഇലക്ടറല്‍ ഓഫീസറുടെ തീരുമാനം പുറത്തു വന്നതിനു ശേഷം കശ്മീരില്‍ സ്വദേശികളല്ലാത്തവര്‍ക്കുനേരെ അക്രമസംഭവങ്ങള്‍ നടക്കുന്നത് പതിവായിരിക്കുകയാണ്.

തദ്ദേശീയരല്ലാത്തവര്‍ക്ക് നേരെ ആക്രമണം ശക്തമാക്കുമെന്ന് ലഷ്‌കര്‍-ഇ-തൊയ്ബയുടെ പിന്തുണയുള്ള ഭീകരസംഘടനയായ കശ്മീര്‍ ഫൈറ്റ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കശ്മീരിൽ തദ്ദേശീയരല്ലാത്തവര്‍ക്കെതിരായ ആക്രമണങ്ങള്‍ വര്‍ദ്ധിച്ചുവന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button