Latest NewsNewsTechnology

റെഡ്മി എ1+ പ്ലസ് ഫോണുകൾ ആദ്യ സെയിലിന് എത്തി, ഫ്ലിപ്കാർട്ടിലൂടെ വാങ്ങാൻ അവസരം

6.52 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്

ഇന്ത്യയിലെ ഏറ്റവും വില കുറഞ്ഞ സ്മാർട്ട്ഫോണുകളിലൊന്നായ റെഡ്മി എ1+ പ്ലസ് ആദ്യ സെയിലിന് എത്തി. പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്ഫോമായ ഫ്ലിപ്കാർട്ടിലൂടെയാണ് ഈ സ്മാർട്ട്ഫോണുകൾ വാങ്ങാൻ അവസരം ലഭിക്കുന്നത്. ബഡ്ജറ്റ് റേഞ്ചിൽ വാങ്ങാൻ കഴിയുന്ന റെഡ്മി എ1+ പ്ലസിൽ നിരവധി സവിശേഷതകൾ ഉൾക്കൊള്ളിച്ചിട്ടുണ്ട്.

6.52 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. 720 × 1,600 പിക്സൽ റെസല്യൂഷൻ കാഴ്ചവയ്ക്കുന്നുണ്ട്. മീഡിയടെക് ഹീലിയോ എ22 പ്രോസസറിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയ്ഡ് 12 ആണ്.

Also Read: അരി വിലക്കയറ്റം നിയന്ത്രിക്കാൻ ശക്തമായ നടപടി സ്വീകരിക്കും: ഭക്ഷ്യമന്ത്രി

8 മെഗാപിക്സൽ, 2 മെഗാപിക്സൽ ക്യാമറയാണ് പിന്നിൽ നൽകിയിരിക്കുന്നത്. 8 മെഗാപിക്സലാണ് സെൽഫി ക്യാമറ. 5,000 എംഎഎച്ച് ബാറ്ററി ലൈഫ് ലഭ്യമാണ്. 2 ജിബി റാം പ്ലസ് 32 ജിബി ഇന്റേണൽ സ്റ്റോറേജ്, 3 ജിബി റാം പ്ലസ് 32 ജിബി ഇന്റേണൽ സ്റ്റോറേജ് എന്നിങ്ങനെയാണ് വേരിയന്റുകൾ. 7,499 രൂപയാണ് റെഡ്മി എ1+ പ്ലസിന്റെ ഇന്ത്യൻ വിപണി വില. എന്നാൽ, ആദ്യ സെയിൽ നടക്കുന്ന ഇന്ന് 6,999 രൂപയ്ക്ക് ഈ സ്മാർട്ട്ഫോണുകൾ സ്വന്തമാക്കാൻ കഴിയും.

shortlink

Related Articles

Post Your Comments

Related Articles


Back to top button