സൂചികകൾ ദുർബലമായതോടെ നഷ്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. ആഭ്യന്തര സൂചികകൾ കനത്ത പ്രതിരോധം തീർത്തെങ്കിലും ഇന്ന് നേരിയ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. സെൻസെക്സ് 70 പോയിന്റാണ് ഇടിഞ്ഞത്. ഇതോടെ, സെൻസെക്സ് 60,485 ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 30 പോയിന്റ് താഴ്ന്ന് 18,053 ലാണ് വ്യാപാരം അവസാനിപ്പിച്ചത്. അതേസമയം, മിഡ്ക്യാപ് സൂചിക, സ്മോൾക്യാപ് സൂചിക എന്നിവ നേട്ടം കൈവരിച്ചു.
ടെക് മഹീന്ദ്രയുടെ ഓഹരികൾ 2.5 ശതമാനം വരെയാണ് സെൻസെക്സിൽ ഇടിഞ്ഞത്. പവർഗ്രിഡ് കോർപ്പറേഷൻ, എൻടിപിസി, ഇൻഫോസിസ്, വിപ്രോ, എച്ച്ഡിഎഫ്സി, ടിസിഎസ് എന്നിവയുടെ ഓഹരികൾക്ക് നേരിയ തോതിൽ മങ്ങലേറ്റു. 1 ശതമാനം മുതൽ 2 ശതമാനം വരെയാണ് ഈ ഓഹരികൾ ഇടിഞ്ഞത്. അതേസമയം, ടൈറ്റൻ, ഭാരതി എയർടെൽ, ഹിന്ദുസ്ഥാൻ യൂണിലിവർ തുടങ്ങിയവയുടെ ഓഹരികൾ നേട്ടമുണ്ടാക്കി.
Also Read: സ്ത്രീകളിലെ ഹൃദയാഘാതം: ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ!
Post Your Comments