ThiruvananthapuramKeralaNattuvarthaLatest NewsNews

സ്വർണ്ണക്കടത്ത്: സർക്കാരിനെ പിരിച്ചു വിടാൻ ​ഗവർണർ കേന്ദ്രത്തോട് ആവശ്യപ്പെടണമെന്ന് കെ സുധാകരൻ

തിരുവനന്തപുരം: സ്വർണ്ണക്കള്ളക്കടത്ത് വിഷയത്തെക്കുറിച്ച് ബോധ്യമുണ്ടെങ്കിൽ സംസ്ഥാന സർക്കാരിനെ പിരിച്ചു വിടാൻ ​ഗവർണർ കേന്ദ്രത്തോട് ആവശ്യപ്പെടണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ഗവർണർ ഉയർത്തിയത് വളരെ ഗൗരവത്തിൽ ഉള്ള വിഷയമാണെന്നും സർക്കാരിനെ പിരിച്ചു വിടാൻ കേന്ദ്രത്തോട് ആവശ്യപ്പെടണമെന്നും സുധാകരൻ ആവശ്യപ്പെട്ടു. അല്ലെങ്കിൽ സംഭവം അന്വേഷിക്കാൻ എങ്കിലും പറയണമെന്നും കെ സുധാകരൻ കൂട്ടിച്ചേർത്തു.

‘മാറിയിരുന്ന് എന്തെങ്കിലും പറഞ്ഞിട്ട് കാര്യമില്ല. സ്വർണ്ണക്കള്ളക്കടത്ത് വിഷയത്തെക്കുറിച്ച് ബോധ്യമുണ്ടെങ്കിൽ സംസ്ഥാന സർക്കാരിനെ പിരിച്ചു വിടാൻ ​ഗവർണർ കേന്ദ്രത്തോട് ആവശ്യപ്പെടണം. അതിനുള്ള തൻ്റേടം ഗവർണർക്ക് ഉണ്ടോ. കോൺഗ്രസിൻ്റെ നിലപാട് പ്രശ്നാധിഷ്ഠിതമാണ്. ഗവർണർ സർക്കാരുമായി തെറ്റിയപ്പോഴാണ് ഇതൊക്കെ പുറത്ത് വരുന്നത്. അനധികൃത നിയമനങ്ങൾ നടത്തിയത് ഗവർണറല്ലേ? സർക്കാരിന് വേണ്ടി വിസിമാരെ നിയമിച്ചപ്പോൾ കോൺഗ്രസ് ഗവർണറെ എതിർത്തു,’ സുധാകരൻ വ്യക്തമാക്കി.

കാലാവസ്ഥ മാറുന്നതിന് അനുസരിച്ച് ഉണ്ടാകുന്ന അസുഖങ്ങൾ തടയാൻ!

ഗവർണറുടെ നടപടിയിലും ദൗർബല്യങ്ങളുണ്ടെന്നും ഗവർണർ പക്ഷപാതപരമായി പെരുമാറിയിട്ടുണ്ടെന്നും സുധാകരൻ ആരോപിച്ചു. ഭരണഘടനാ പദവിയിലിരിക്കുന്ന ഗവർണറെ ആക്ഷേപിക്കാൻ മന്ത്രിമാരും മുഖ്യമന്ത്രിയും നടത്തുന്ന ശ്രമങ്ങൾ അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. സ്വപ്ന വിഷയത്തിൽ കോൺഗ്രസ് ഉയർത്തിയ ആരോപണങ്ങൾ അർത്ഥ ശങ്കയ്ക്ക് ഇടയില്ലാത്ത വിധം ഗവർണർ അംഗീകരിച്ചുവെന്നും ഇത്ര അഴിമതി നടത്തിയ സർക്കാരിനെ പിരിച്ചുവിടാൻ എന്തു കൊണ്ട് ഗവർണർ കേന്ദ്രത്തോട് ആവശ്യപ്പെടുന്നില്ലെന്നും അദ്ദേഹം ചോദിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button