സൂചികകൾ നിറം മങ്ങിയതോടെ നഷ്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. നാല് ദിവസത്തെ തുടർച്ചയായ നേട്ടത്തിന് ശേഷമാണ് ഇന്ന് നഷ്ടം നേരിട്ടത്. സെൻസെക്സ് 215.26 പോയിന്റ് ഇടിഞ്ഞു. ഇതോടെ, സെൻസെക്സ് 60,906.09 ലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 0.34 ശതമാനം ഇടിഞ്ഞ് 18,082.85 ലാണ് വ്യാപാരം അവസാനിപ്പിച്ചത്. മിഡ്ക്യാപ് സൂചിക 0.1 ശതമാനമാണ് നഷ്ടം രേഖപ്പെടുത്തിയത്. അതേസമയം, സ്മോൾക്യാപ് സൂചിക 0.2 ശതമാനം നേട്ടം കൈവരിച്ചു. ഇന്ന് 1,799 ഓഹരികൾ മുന്നേറിയും 1,668 ഓഹരികൾ നഷ്ടത്തിലും വ്യാപാരം അവസാനിപ്പിച്ചു.
ഭാരതി എയർടെൽ, മാരുതി സുസുക്കി എന്നിവയുടെ ഓഹരികൾ യഥാക്രമം 3 ശതമാനവും, 2.5 ശതമാനവും ഇടിഞ്ഞു. കൂടാതെ, എച്ച്സിഎൽ ടെക്നോളജീസ്, ഹിന്ദുസ്ഥാൻ യൂണിലിവർ യൂണിലിവർ, ഇൻഫോസിസ്, ആക്സിസ് ബാങ്ക്, നെസ്‌ലെ ഇന്ത്യ എന്നിവയുടെ ഓഹരികളും നേരിയ തോതിൽ നിറം മങ്ങി.
Post Your Comments