KeralaLatest NewsNews

മഷി നോക്കാനെത്തി: പട്ടാപകൽ ജോത്സ്യന്റെ കഴുത്തിൽ തോർത്ത് മുറുക്കി സ്വർണ്ണം കവർന്നു

കൊച്ചി: പറവൂരിൽ പട്ടാപകൽ ജോത്സ്യനെ ആക്രമിച്ച് സ്വർണ്ണാഭരണങ്ങൾ കവർന്നു. ഏഴര പവൻ സ്വര്‍ണ്ണം മോഷണം പോയി. പറവൂരിൽ മഷിനോട്ടസ്ഥാപനം നടത്തിവരുന്ന ജോത്സ്യൻ കൊടുങ്ങല്ലൂർ സ്വദേശി വിജയൻ സ്വാമിയെ ആക്രമിച്ചാണ് കവർച്ച നടത്തിയത്. മൂന്നര പവൻ തൂക്കം വരുന്ന മണിമാല, 2 പവൻ തൂക്കം വരുന്ന ചെയിൻ, രണ്ട് പവൻ വരുന്ന 2 മോതിരങ്ങൾ എന്നിവയും മൊബൈൽ ഫോണും ബൈക്കിന്റെ താക്കോലുമാണ് കവർന്നത്. പറവൂർ പെരുവാരം ജംഗ്ഷന് സമീപമാണ് കവർച്ച നടന്നത്. മഷി നോക്കാൻ എന്ന പേരിൽ എത്തിയ രണ്ട് പേരാണ് കവർച്ച നടത്തിയതെന്ന് വിജയൻ സ്വാമി പറഞ്ഞു.

മഷി നോക്കുന്നതിനിടയിൽ ഒരാൾ വിസിറ്റിങ്ങ് കാർഡ് ചോദിക്കുകയും കാർഡ് എടുക്കാൻ തിരിഞ്ഞ നേരത്ത് രണ്ടാമത്തെയാൾ കഴുത്തിൽ തോർത്ത് ചുറ്റിമുറുക്കുകയും ചെയ്തു. ബോധം നഷ്ടമായെന്നും ഉണർന്നപ്പോഴാണ് ആഭരണങ്ങൾ നഷ്ടമായത് അറിഞ്ഞത്.

സംഭവത്തെ തുടർന്ന് പറവൂർ പോലീസ് സ്ഥലത്തെത്തി. സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് അന്വേഷണം ആരംഭിച്ചു. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button