Latest NewsKerala

ഭാര്യ പിണങ്ങിപ്പോയി, മയക്കുമരുന്ന് ലഹരിയിൽ പിഞ്ചുകുഞ്ഞുങ്ങളെ പോലീസ് സ്റ്റേഷനിൽ എത്തിച്ച് യുവാവ്, രക്ഷകരായി പോലീസ്

പെരുമ്പാവൂർ: ലഹരിക്കടിമയായ യുവാവ് പിഞ്ചുകുഞ്ഞുങ്ങളുമായി പോലീസ് സ്റ്റേഷനിലെത്തി പരാക്രമം. തിങ്കളാഴ്ച രാവിലെ പെരുമ്പാവൂർ പൊലീസ് സ്റ്റേഷനിലാണ് സംഭവം. അച്ഛൻ ഉപേക്ഷിച്ച കുട്ടികളെ ഏറ്റെടുക്കാൻ ബന്ധുക്കൾ ആരും എത്താത്തതിനെ തുടർന്ന് സംരക്ഷണകേന്ദ്രത്തിലേക്ക് മാറ്റി. യുവാവിനെ കോടനാടുള്ള ഡീ അഡിക്ഷൻ സെന്ററിൽ പ്രവേശിപ്പിച്ചു.

രാവിലെ 9:30 ഓടെയാണ് സംഭവത്തിനു തുടക്കം. കോടനാട് സ്വദേശിയായ യുവാവ് രണ്ടു പിഞ്ചു കുഞ്ഞുങ്ങളുമായി പെരുമ്പാവൂർ സ്റ്റേഷനിൽ എത്തിയത്. തന്റെ ഭാര്യ പിണങ്ങിപ്പോയെന്നും ലഹരിയാണ് എല്ലാത്തിനും കാരണം എന്നും യുവാവ് പൊലീസുകാരോട് പറഞ്ഞു. തുടർന്നു കുഞ്ഞുങ്ങളെ സ്റ്റേഷനിൽ ഉപേക്ഷിച്ച് മടങ്ങാൻ ശ്രമിച്ച യുവാവിനെ പൊലീസ് തടഞ്ഞ് വയ്ക്കുകയായിരുന്നു. ലഹരിയിൽ ഭാര്യയെ ഇയാൾ നിരന്തരം ഉപദ്രവിക്കാറുണ്ട്. ഇതേതുടർന്നാണ് രണ്ടു കുട്ടികളെ ഉപേക്ഷിച്ച് ഭാര്യ പിണങ്ങി പോയത്.

രണ്ടുദിവസമായി കുട്ടികൾക്ക് ഇയാൾ ഭക്ഷണം ഒന്നും നൽകിയിരുന്നില്ല. ഇത് മനസിലാക്കിയ പെരുമ്പാവൂർ സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥർ കുട്ടികൾക്ക് ആഹാരം നൽകി. ഉച്ചയോടെ കുട്ടികളെയും രക്ഷിതാവിനെയും കോടനാട് പൊലീസിന് കൈമാറി. എന്നാൽ കുട്ടികളെ കൊണ്ടുപോകാൻ ഭാര്യയോ ബന്ധുക്കളോ എത്തിയില്ല. ഇതേ തുടർന്ന് കുട്ടികളെ സി ഡബ്ല്യു സി യ്ക്ക് കീഴിലുള്ള ശിശു ഭവനിലേക്ക് മാറ്റി. മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ച യുവാവിനെ ചികിത്സക്കായി കോടനാട് അഭയ കേന്ദ്രത്തിലേക്ക് മാറ്റി. കുട്ടികളുടെ അമ്മയെ കണ്ടെത്താൻ പൊലീസ് ശ്രമം തുടങ്ങിയിട്ടുണ്ട്.

കേരളാ പോലീസിന്റെ പോസ്റ്റ് കാണാം:

ഇന്ന് രാവിലെയോടെ ഒരു യുവാവ് രണ്ടു കുട്ടികളുമായി പെരുമ്പാവൂർ സ്റ്റേഷനിലെത്തി. ലഹരിക്ക് അടിമയായ ഇയാൾ പരസ്‌പരവിരുദ്ധമായാണ് പോലീസിനോട് സംസാരിച്ചത്. ഇയാൾ അക്രമ സ്വഭാവം പ്രകടിപ്പിച്ചിരുന്നു. തുടർന്ന് പോലീസ് കുട്ടികളുടെ സംരക്ഷണം ഏറ്റെടുത്ത് അവരെ ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് മുൻപാകെ ഹാജരാക്കി തുടർനിർദേശാനുസരണം സുരക്ഷിതഇടത്തിലേക്ക് മാറ്റിയിട്ടുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button