Latest NewsKerala

യുവതിയെ ആക്രമിച്ച സംഭവം: സന്തോഷിനെ ഒഴിവാക്കാൻ ആവശ്യപ്പെട്ടു, കേസിൽ ഇടപെടലുണ്ടാവില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിൻ

തിരുവനന്തപുരം: കുറവൻകോണത്തെ വീട്ടിൽ അതിക്രമിച്ച് കയറിയ കേസിൽ അറസ്റ്റിലായ പ്രതി സന്തോഷിനെ പ്രൈവറ്റ് സെക്രട്ടറിയുടെ ഡ്രൈവര്‍ സ്ഥാനത്തുനിന്ന് ഒഴിവാക്കാന്‍ ആവശ്യപ്പെട്ടെന്ന് മന്ത്രി റോഷി അഗസ്റ്റിൻ.

ജല അതോറിറ്റിയിലെ കരാര്‍ ജീവനക്കാരനാണ് പ്രതി. കേസിൽ ഒരുതരത്തിലുള്ള ഇടപെടലുകളും ഉണ്ടാവില്ലെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, തിരുവനന്തപുരം മ്യൂസിയത്ത് വനിതാ ഡോക്ടറോട് ലൈംഗിക അതിക്രമം നടത്തിയതും മന്ത്രി റോഷി അഗസ്റ്റിന്റെ പിഎസിന്റെ ഡ്രൈവറെന്ന് തന്നെയാണ് സംശയം.

കുറവൻകോണത്തെ സംഭവത്തിൽ ഇന്നലെ അറസ്റ്റിലായ മലയിൻകീഴ് സ്വദേശി സന്തോഷിനെ ഇന്ന് വിശദമായി ചോദ്യം ചെയ്യും. പ്രതിയെ തിരിച്ചറിയലിനായി പൊലീസ് വനിതാ ഡോക്ടറെ വിളിച്ചുവരുത്തും. കഴിഞ്ഞ ബുധനാഴ്ചയാണ് മ്യൂസിയം വളപ്പിൽ നടക്കാനിറങ്ങിയ വനിതാ ഡോക്ടറോട് ഇയാൾ ലൈംഗിക അതിക്രമം കാട്ടിയത്.

shortlink

Post Your Comments


Back to top button