മൃഗശാലയിൽ നിന്ന് പുറത്ത് ചാടിയ രാജവവെമ്പാല തെരച്ചിലിനിടെ ഏവരെയും അത്ഭുതപ്പെടുത്തി ഒരാഴ്ച് കഴിഞ്ഞു തിരികെയെത്തി സ്വീഡനിലെ സ്കാൻസർ അക്വേറിയം എന്ന മൃഗശാലയിൽ നിന്നാണ് രാജവെമ്പാല ചാടിപ്പോയത്. സര്‍ ഹിസ്സ് എന്നു വിളിപ്പേരുള്ള പാമ്പാണ് ചാടിപ്പോയത്.
ഗ്ലാസ് കൊണ്ട് നിർമ്മിച്ച കൂട്ടിലായിരുന്നു മൃഗശാലയിൽ രാജവെമ്പാലയെ വെച്ചിരുന്നത്. എന്നാല്‍ ഈ ഗ്ലാസ് കൊണ്ട് നിർമ്മിച്ച കൂട്ടിനുള്ളിലെ വിടവിൽ കൂടെ രാജവെമ്പാല പുറത്തുകടക്കുകയായിരുന്നു. ഇതിനിടെ മൃഗശാലയുടെ അടുത്തുള്ള ഒരു മതിൽക്കെട്ടിന് സമീപം രാജവെമ്പാല ഉണ്ടെന്ന് കരുതി തെരച്ചിൽ നടത്തിയിരുന്നെങ്കിലും പാമ്പിനെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. അതേസമയം വാവ സുരേഷിനെയും സ്വീഡനിലെ സ്‌കാൻസൻ സുവോളജി പാർക്കിൽ നിന്ന് രക്ഷപ്പെട്ട് പോയ രാജവെമ്പാലയെ പിടിച്ചുതരണമെന്ന് അഭ്യർത്ഥിച്ച് വൈറ്റ് ഹൗസിൽ നിന്ന് വിളിച്ചിരുന്നു.
സ്വീഡിഷ് പൊലീസ് ഉദ്യോഗസ്ഥനാണ് അമേരിക്കയിലെ വൈറ്റ് ഹൗസിലെ തന്റെ സുഹൃത്തിനോട് ഇക്കാര്യം പറഞ്ഞതും തുടർന്ന് ഇദ്ദേഹം വാവ സുരേഷിനെ ബന്ധപ്പെട്ടതും. വാവ സുരേഷിനെ സ്വീഡൻ അധികൃതരെത്തി കൂട്ടിക്കൊണ്ട് പോകാനായിരുന്നു പദ്ധതി. പക്ഷേ അപ്പോഴേക്കും ഒരാഴ്ച കഴിഞ്ഞ് ഇത് കൂട്ടിൽ തിരിച്ചെത്തുകയായിരുന്നു. സ്വീഡനിലെ ഈ മൃഗശാലയില്‍ 200 ഓളം മൃഗങ്ങളും ജീവികളുമുണ്ട്.
Post Your Comments