മുംബൈ: രാജവെമ്പാല എന്ന് കരുതി ചേരയെ കൊന്ന് ദൃശ്യങ്ങള്‍ വാട്‌സ്‌ആപ്പ് സ്റ്റാറ്റസ് ആക്കി. സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. മഹാരാഷ്ട്രയിലാണ് സംഭവം.
യുവാക്കള്‍ ചേരയെ കൊന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ, അമരാവതിയിലെ വന്യജീവി സംരക്ഷണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടന പരാതി നല്‍കുകയായിരുന്നു. തുടർന്ന്, നാഗ്പൂര്‍ നര്‍ക്കെഡ് റേഞ്ച് വനംവകുപ്പ് ഉദ്യോഗസ്ഥർ യുവാക്കൾക്ക് എതിരെ നടപടി എടുക്കുകയായിരുന്നു.
read also: മലാലയെയും ടിപ്പു സുൽത്താനെയും കൊന്ന് നജ്‌ല ജീവനൊടുക്കിയതിന് പിന്നിൽ ഞെട്ടിക്കുന്ന വിവരങ്ങൾ
ചേരയെ വേട്ടയാടുന്നത് നിയമപ്രകാരം കുറ്റകരമാണ്. 1972ലെ വന്യജീവി സംരക്ഷണ നിയമപ്രകാരം സംരക്ഷിത ജീവികളുടെ കൂട്ടത്തില്‍ ചേരയും ഉള്‍പ്പെടുന്നു.
Post Your Comments