Latest NewsKeralaNews

നിയമസഭാ സുവർണ ജൂബിലി മ്യൂസിയം പൊതുജനങ്ങൾക്കായി സമർപ്പിച്ചു

തിരുവനന്തപുരം: പുരാവസ്തു വകുപ്പിന്റെ രണ്ടാംഘട്ട പുനരുദ്ധാരണ പ്രവൃത്തികൾക്കുശേഷം നിയമസഭാ സുവർണ ജൂബിലി മ്യൂസിയം പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കുന്നതിന്റെ ഉദ്ഘാടനം മ്യൂസിയം-പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ നിർവഹിച്ചു. നിയമസഭാ സ്പീക്കർ എ. എൻ ഷംസീറാണ് ചടങ്ങിൽ അധ്യക്ഷത വഹിച്ചത്.

Read Also: ഐടി നിയമം 2021: കാര്യക്ഷമമായ നടപടികൾ സ്വീകരിച്ച് വാട്സ്ആപ്പ്, സെപ്തംബറിൽ നിരോധിച്ചത് 2.6 ദശലക്ഷം അക്കൗണ്ടുകൾ

പരമ്പരാഗത നിർമാണ രീതികൾ അവലംബിച്ചാണ് പുരാവസ്തു വകുപ്പ് സംരക്ഷിത സ്മാരകമായ നിയമസഭാ സുവർണ്ണ ജൂബിലി മ്യൂസിയം പുനരുദ്ധാരണ പ്രവൃത്തികൾ പൂർത്തീകരിച്ചതെന്ന് മ്യൂസിയം പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തുകൊണ്ട് മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു.

പതിനാലാം കേരള നിയമസഭയുടെ കാലത്ത് നിയമസഭാ സുവർണ്ണ ജൂബിലി മ്യൂസിയം പൈതൃക മന്ദിരത്തിൽ ആർക്കിയോളജി വകുപ്പ് ആരംഭിച്ച പുനരുദ്ധാരണ പ്രവൃത്തികൾ പൂർത്തിയാക്കിയതായും മ്യൂസിയത്തിന്റെ സമഗ്ര നവീകരണത്തിന്റെയും ഇഎംഎസ് സ്മൃതിയുടെയും ഡി.പി.ആർ തയാറാക്കിക്കൊണ്ടിരിക്കുകയാണെന്നും സ്പീക്കർ വ്യക്തമാക്കി.

ഗവൺമെന്റ് ചീഫ് വിപ്പ് ഡോ. എൻ. ജയരാജ്, എംഎൽഎമാരായ കെ ബാബു, പി സി വിഷ്ണുനാഥ്, കെ കെ രമ, നിയമസഭാ സെക്രട്ടറി എ എം ബഷീർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Read Also: ‘ബറോസിലെ കേന്ദ്ര കഥാപാത്രം പെണ്‍കുട്ടിയായിരുന്നു, ഇപ്പോൾ മോഹൻലാൽ’: 22 തവണയാണ് തിരക്കഥ തിരുത്തിയതെന്ന് ജിജോ പുന്നൂസ്

shortlink

Related Articles

Post Your Comments

Related Articles


Back to top button