ജനപ്രിയ ശീതള പാനീയമായ മാസയെ ബില്യൺ ഡോളർ ബ്രാൻഡായി ഉയർത്തും. റിപ്പോർട്ടുകൾ പ്രകാരം, മാതൃ കമ്പനിയായ കൊക്കക്കോള ഇതിനായുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. 2024- ഓടെ മാസയെ 1 ബില്യൺ ഡോളറിൽ എത്തിക്കാനാണ് കൊക്കക്കോള പദ്ധതിയിടുന്നത്. മാമ്പഴത്തിന്റെ ലഭ്യതക്കുറവും മാമ്പഴത്തിന് വില കൂടിയതും ഉൽപ്പാദനത്തെ ഗണ്യമായി ബാധിച്ചിട്ടുണ്ട്. അതിനാൽ, ബില്യൺ ഡോളർ ബ്രാൻഡായി ഉയർത്തുന്ന പ്രവർത്തനങ്ങൾ ഘട്ടം ഘട്ടമായാണ് ആരംഭിക്കുക.
നടപ്പ് സാമ്പത്തിക വർഷത്തിന്റെ രണ്ടാം പകുതിയിൽ കൂടുതൽ നിക്ഷേപങ്ങൾ മാസ നടത്താൻ സാധ്യതയുണ്ട്. അടുത്ത വേനൽ എത്തുന്നതോടെ ഉൽപ്പാദനം വർദ്ധിപ്പിക്കുന്നതിനായാണ് നിക്ഷേപം നടത്തുന്നത്. കൂടാതെ, ബോട്ടിലിംഗ് കപ്പാസിറ്റി 30 ശതമാനം മുതൽ 40 ശതമാനം വരെ ഉയർത്തിയിട്ടുണ്ട്.
Also Read: ടെലികോം രംഗത്ത് റെക്കോർഡ് നേട്ടവുമായി എയർടെൽ, കൂടുതൽ വിവരങ്ങൾ അറിയാം
കഴിഞ്ഞ ഒക്ടോബറിൽ, നാരങ്ങയുടെ രുചിയിലുള്ള ശീതള പാനീയമായ സ്പ്രൈറ്റ് ബില്യൺ ഡോളർ ബ്രാൻഡ് എന്ന നേട്ടം കൈവരിച്ചിരുന്നു. ഇന്ത്യൻ വിപണിയിൽ ആദ്യം ബില്യൺ ഡോളർ ബ്രാൻഡ് എന്ന നേട്ടം സ്വന്തമാക്കിയത് തംസ് അപ്പായിരുന്നു.
Post Your Comments