ദുബായ്: യുഎഇയിൽ 2022 നവംബർ മാസത്തെ പെട്രോൾ, ഡീസൽ വില പ്രഖ്യാപിച്ചു. ഇന്ധന വില കമ്മിറ്റിയാണ് വില പ്രഖ്യാപിച്ചത്. നവംബർ ഒന്നു മുതൽ സൂപ്പർ 98 പെട്രോളിന് ലിറ്ററിന് 3.32 ദിർഹമായിരിക്കും നിരക്ക്. ഒക്ടോബർ മാസം സൂപ്പർ 98 പെട്രോളിന് ലിറ്ററിന് 3.03 ദിർഹമായിരുന്നു നിരക്ക്.
Read Also: ഷാരോണ്‍ കൊലപാതകക്കേസില്‍ പ്രതികളെ കണ്ടെത്തിയ സാഹചര്യത്തില്‍ നിയമോപദേശം തേടി അന്വേഷണ സംഘം
സ്പെഷ്യൽ 95 പെട്രോളിന് നവംബർ 1 മുതൽ 3.20 ദിർഹമാണ് വില. നവംബർ മാസം സ്പെഷ്യൽ 95 പെട്രോളിന്റെ വില 2.92 ദിർഹം ആയിരുന്നു. ഇ-പ്ലസ് 91 പെട്രോളിന് ലിറ്ററിന് 3.13 ദിർഹമാണ് നവംബർ മാസത്തെ നിരക്ക്. ഒക്ടോബർ മാസത്തിൽ ഇ പ്ലസ് ലിറ്ററിന് 2.85 ദിർഹമായിരുന്നു വില.
Post Your Comments