ആഭ്യന്തര സൂചികകൾ മുന്നേറിയതോടെ വ്യാപാരം നേട്ടത്തിൽ അവസാനിപ്പിച്ചു. തുടർച്ചയായ രണ്ടാം ദിവസമാണ് ഓഹരി വിപണി നേട്ടത്തിൽ അവസാനിപ്പിക്കുന്നത്. സെൻസെക്സ് 374.76 പോയിന്റാണ് ഉയർന്നത്. ഇതോടെ, സെൻസെക്സ് 61,121.35 ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 133.20 പോയിന്റ് നേട്ടത്തിൽ 18,145.40 ലാണ് വ്യാപാരം അവസാനിപ്പിച്ചത്. അതേസമയം, മിഡ്ക്യാപ് സൂചിക 1.00 ശതമാനവും, സ്മോൾക്യാപ് സൂചിക 0.26 ശതമാനവും നേട്ടമുണ്ടാക്കി.
ഇന്ന് 1,765 ഓഹരികൾ മുന്നേറിയും, 1,579 ഓഹരികൾ ഇടിഞ്ഞും, 129 ഓഹരികൾ മാറ്റമില്ലാതെയും തുടർന്നു. അദാനി എന്റർപ്രൈസസ്, ദിവിസ് ലാബ്സ്, എൻടിപിസി, പവർ ഗ്രിഡ് കോർപ്പറേഷൻ, ഗ്രാസിം ഇൻഡസ്ട്രീസ് തുടങ്ങിയ ഓഹരികൾ നേട്ടം കൈവരിച്ചു. അതേസമയം, ആക്സിസ് ബാങ്ക്, യുപിഎൽ, ഐഷർ മോട്ടോഴ്സ്, റിലയൻസ് ഇൻഡസ്ട്രീസ്, മാരുതി സുസുക്കി തുടങ്ങിയവയുടെ ഓഹരികൾക്ക് നേരിയ തോതിൽ മങ്ങലേറ്റു.
Also Read: ഇന്ത്യയുടെ ആദ്യ ഡിജിറ്റൽ രൂപ ഇന്ന് വിപണിയിൽ എത്തും, കൂടുതൽ വിവരങ്ങൾ അറിയാം
Post Your Comments