നീണ്ട നാളുകളായുള്ള കാത്തിരിപ്പുകൾക്കൊടുവിൽ ഇന്ത്യയുടെ ഡിജിറ്റൽ രൂപ ഇന്ന് വിപണികളിൽ എത്തും. ആർബിഐയുടെ നിർദ്ദേശ പ്രകാരം, പരീക്ഷണാടിസ്ഥാനത്തിലാണ് ഡിജിറ്റൽ രൂപ വിപണിയിൽ അവതരിപ്പിക്കുന്നത്. രാജ്യത്തിന്റെ ഔദ്യോഗിക ഡിജിറ്റൽ കറൻസി ഘട്ടം ഘട്ടമായി നടപ്പാക്കുന്നതിനുള്ള ആദ്യ പടിയായാണ് നവംബർ ഒന്നു മുതൽ ഡിജിറ്റൽ രൂപ എത്തിക്കുന്നത്.
രാജ്യത്തിന്റെ സമ്പത്ത് വ്യവസ്ഥയ്ക്ക് തടസം സൃഷ്ടിക്കാത്ത തരത്തിലുള്ള ഇടപാടുകളാണ് ഡിജിറ്റൽ കറൻസിയിലൂടെ നടത്തുക. ഇതിനോടകം, ഡിജിറ്റൽ കറൻസിയുടെ ഗുണങ്ങളെയും ദോഷങ്ങളെയും കുറിച്ച് ആർബിഐ കൃത്യമായ പഠനം നടത്തിയിട്ടുണ്ട്. പരീക്ഷണാടിസ്ഥാനത്തിൽ ഡിജിറ്റൽ കറൻസി അവതരിപ്പിക്കുന്നതിനാൽ, ഈ കാലയളവിൽ ഇടപാട് രംഗത്ത് നേരിടുന്ന പ്രശ്നങ്ങൾ വിലയിരുത്തുകയും അവ പരിഹരിക്കുകയും ചെയ്തതിന് ശേഷം മാത്രമാണ് ഭാവിയിൽ ഡിജിറ്റൽ രൂപ പുറത്തിറക്കുക.
Also Read: അഡ്‌ലെയ്‌ഡിൽ ഇന്ത്യയ്ക്ക് നാളെ നിർണായകം: കാലാവസ്ഥാ വില്ലനാകുമെന്ന് പ്രവചനം
റിപ്പോർട്ടുകൾ പ്രകാരം, ഡിജിറ്റൽ രൂപയുടെ പരീക്ഷണത്തിനായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, യെസ് ബാങ്ക്, ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്, എച്ച്എസ്ബിസി എന്നീ ഒമ്പത് ബാങ്കുകളെയാണ് തിരഞ്ഞെടുത്തിട്ടുള്ളത്.
Post Your Comments