മോർബി: ഗുജറാത്തിലെ മോർബിയിൽ തൂക്കുപാലം തകർന്നുണ്ടായ അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിലെത്തി സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിനൊപ്പമാണ് പ്രധാനമന്ത്രി, പരിക്കേറ്റവർ ചികിത്സയിൽ കഴിയുന്ന മോർബി സിവിൽ ആശുപത്രിയിലെത്തിയത്. തൂക്കുപാലം തകർന്ന് അപകടമുണ്ടായ സ്ഥലവും അദ്ദേഹം സന്ദർശിച്ചിരുന്നു.
അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലുള്ളവരുടെ ആരോഗ്യ വിവരങ്ങൾ പ്രധാനമന്ത്രി ചോദിച്ചറിഞ്ഞു. അപകടത്തിന് ശേഷം രക്ഷാപ്രവർത്തനത്തിലും ദുരിതാശ്വാസ പ്രവർത്തനങ്ങളിലും ഏർപ്പെട്ടിരിക്കുന്ന ആളുകളെയും പ്രധാനമന്ത്രി സന്ദർശിച്ചു.
ആദിവാസി യുവാവിനെ കള്ളക്കേസിൽ കുടുക്കി മർദ്ദിച്ച സംഭവം; ഇടുക്കി വൈൽഡ് ലൈഫ് വാർഡനെതിരെ നടപടി
ഞായറാഴ്ച വൈകുന്നേരമാണ് ഗുജറാത്തിലെ മോർബി ജില്ലയിലുള്ള മച്ചു നദിയിൽ തൂക്കുപാലം തകർന്ന് വീണത്. ബ്രട്ടീഷ് കാലഘട്ടത്തിൽ പണിത പാലം തകർന്നുണ്ടായ അപകടത്തിൽ 130ൽ അധികം പേർ മരിച്ചിരുന്നു. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
Post Your Comments