തിരുവനന്തപുരം: ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് അഞ്ഞൂറിലേറെ പേരെ പങ്കെടുപ്പിച്ച് മെഗാ തിരുവാതിര നടത്തിയ സംഭവത്തില്‍ ക്ഷമാപണവുമായി സിപിഎം. സ്വാഗതസംഘം കണ്‍വീനര്‍ അജയകുമാറാണ് തിരുവാതിര വിവാദത്തില്‍ ക്ഷമാപണം നടത്തിയത്. തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി പാറശ്ശാലയിലാണ് മെഗാ തിരുവാതിര നടത്തിയത്.
കൊവിഡ് കേസുകള്‍ കുത്തനെ ഉയരുന്നതിനിടെ സംസ്ഥാനത്ത് നിയന്ത്രണം കടുപ്പിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നതിനിടെ സിപിഎം നടത്തിയ മെഗാ തിരുവാതിര വന്‍ വിവാദമായിരുന്നു. സിപിഎം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി, ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ അടക്കമുള്ള നേതാക്കള്‍ പരിപാടിയില്‍ പങ്കെടുത്തിരുന്നു. തിരുവനന്തപുരം ഡിസിസി വൈസ് പ്രസിഡന്റ് എം മുനീറിന്റെ പരാതിയില്‍ മെഗാ തിരുവാതിരയില്‍ പങ്കെടുത്ത കണ്ടാലറിയാവുന്ന 550 പേര്‍ക്കെതിരെ പാറശാല പൊലീസ് കേസെടുത്തിട്ടുണ്ട്.
അതേസമയം തിരുവനന്തപുരത്തെ മെഗാ തിരുവാതിര വിവാദത്തിനിടെ സിപിഎം തൃശൂര്‍ ജില്ലാ സമ്മേളനത്തിന് മുന്നോടിയായി തെക്കുംകര വെസ്റ്റ് ലോക്കല്‍ കമ്മിറ്റി തിരുവാതിരക്കളി സംഘടിപ്പിച്ചു. തൃശൂരിലെ തിരുവാതിരയെ ന്യായീകരിച്ച് സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി രംഗത്തെത്തിയിരുന്നു. തിരുവാതിര നിരോധിച്ച കലാരൂപമല്ലെന്ന് എം എം വര്‍ഗ്ഗീസ് പറഞ്ഞു. കൊവിഡ് മാനദണ്ഡം ലംഘിച്ചിട്ടില്ലെന്നും 80 പേര്‍ മാത്രമാണ് പങ്കെടുത്തതെന്നും തെക്കുംകരയില്‍ ന്യൂട്രോണ്‍ ബോംബുണ്ടാകിയത് പോലെയാണ് പ്രചാരണമെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments