ErnakulamLatest NewsKeralaNattuvarthaNews

‘കൊച്ചിയിലെ വെള്ളക്കെട്ട് ഒരാഴ്ചക്കുള്ളിൽ പരിഹരിക്കണം’: കര്‍ശന നിര്‍ദ്ദേശവുമായി ഹൈക്കോടതി

കൊച്ചി: കൊച്ചിയിലെ വെള്ളക്കെട്ട് പരിഹരിക്കാൻ ഹൈക്കോടതിയുടെ കര്‍ശന നിർദ്ദേശം. ഒരാഴ്ചക്കുള്ളിൽ പ്രധാനപ്പെട്ട സ്ഥലങ്ങളിലെ വെള്ളക്കെട്ടിന് പരിഹാരം കാണണം എന്നാണ് കോടതി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഓടകളിലൂടെ വെള്ളം ഒഴുകി പോകുന്നില്ലെന്നും ഓടകളിലേക്ക് മാലിന്യം തള്ളുന്നവർക്കെതിരെ കർശന നടപടി വേണമെന്നും കോടതി ഉത്തരവിട്ടു. ഈ മാസം 11 ന് റിപ്പോർട്ട്‌ നൽകാനും കൊച്ചി കോർപ്പറേഷന് നിർദ്ദേശം നൽകി.

ഓടകളും കനാൽ ശുചീകരണവും ദ്രുതഗതിയിൽ നടപ്പാക്കണം, കനാലുകളിലെ മാലിന്യനിക്ഷേപം കുറക്കാൻ ഇടപെടൽ നടത്തണം, ഇത്തരം നടപടി ഉണ്ടായാൽ കർശന നടപടി സ്വീകരിക്കണം എന്നും കോടതി നിര്‍ദ്ദേശിച്ചു. കാലവർഷം പിന്നിട്ട് തുലാവർഷം എത്തിയിട്ടും കൊച്ചിയിലെ വെള്ളക്കെട്ടിന് പരിഹാരമാക്കാത്ത സാഹചര്യത്തിലാണ് ഹൈക്കോടതിയുടെ ഇടപെടല്‍.

കേസിൻ്റെ പോക്ക് കണ്ടിട്ട് നാളെ തുരിശ് ഗ്രീഷ്മ അതിജീവിതയും ഷാരോൺ വേട്ടക്കാരനുമാവില്ലെ? അഞ്ജു പാർവതി എഴുതുന്നു

ഇതിനിടെ ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ ഓടകളിലെ വെളളമൊഴുക്ക് തടസപ്പെടും വിധം മാലിന്യമൊഴുക്കിയ 5 ഹോട്ടലുകൾ നഗരസഭ അടപ്പിച്ചു. തുലാമഴ കണക്കിലെടുത്ത് അടിയന്തിര നടപടികൾക്കും നഗരസഭയിൽ ചൊവ്വാഴ്ച ചേർന്ന യോഗത്തിൽ തീരുമാനമായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button